മോഹൻലാലിന്റെ പിറന്നാളിന് പതിവ് മുടക്കാതെ മമ്മൂട്ടി; ആഘോഷമാക്കി ആരാധകർ

മോഹൻലാലിന് പിറന്നാൾ ആശംസയുമായി മമ്മൂട്ടി. അർധരാത്രി 12 മണിക്ക് സോഷ്യൽ മീഡിയ പേജിലൂടെയാണ് പിറന്നാൾ ആശംസ നേർന്നത്.  എല്ലാവർഷവും  പ്രിയപ്പെട്ട ലാലിന് പിറന്നാൾ ആശംസയുമായി മമ്മൂട്ടി എത്താറുണ്ട്.

' പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ' എന്നാണ് മമ്മൂട്ടി കുറിച്ചത്. മോഹൻലാലിന് ചുംബനം നൽകുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ പിറന്നാൾ ആശംസ സോഷ്യൽമീഡിയയിൽ വൈറലാണ്. നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുമായി എത്തുന്നത്.

മോഹൻലാലിന്റെ 64ാം പിറന്നാളിനോട് അനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികളാണ് ആരാധകർ സംഘടിപ്പിച്ചിരിക്കുന്നത്. താരത്തിന്റെ ഏയ് ഓട്ടോ, ഇരുവര്‍, ചന്ദ്രലേഖ, ആറാം തമ്പുരാന്‍, തൂവാന തുമ്പികള്‍, നരസിംഹം, ഹിസ് ഹൈനസ് അബ്ദുല്ല, ഭ്രമരം, തേന്മാവിന്‍ കൊമ്പത്ത് എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ റിറീലീസ് ചെയ്യുന്നുണ്ട്. തിരുവനന്തപുരം ഏരീസ് പ്ലക്‌സ് സിനിമാസിലാണ് പ്രദര്‍ശനം.

പിറന്നാൾ ദിനത്തിൽ മോഹൻലാൽ ചിത്രങ്ങളുടെ അപ്ഡേറ്റ് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. ബ്രഹ്മാണ്ഡ ചിത്രങ്ങളായ എമ്പുരാൻ, റാം, ബറോസ് എന്നിവയുടെ അപ്ഡേറ്റാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് തിരക്കിലാണ് താരം. ചിത്രത്തില്‍ ടാക്‌സി ഡ്രൈവര്‍ ആയാണ് മോഹന്‍ലാല്‍ എത്തുന്നത്. ശോഭനയാണ് നായിക. മലൈക്കോട്ടൈ വാലിബൻ ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം.

Tags:    
News Summary - Mammootty 's birthday Wishes To Mohanlal At 12 Am

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.