ചില്ലറ വക്കീൽ ആയിരുന്നില്ല, ഇപ്പോൾ സുപ്രീംകോടതി ജസ്റ്റിസ് ആകുമായിരുന്നു; മമ്മൂട്ടിയെക്കുറിച്ച് മല്ലിക സുകുമാരൻ

സിനിമയിൽ  വന്നില്ലായിരുന്നുവെങ്കിൽ മമ്മൂട്ടി ഇപ്പോൾ സുപ്രീംകോടതി ജസ്റ്റിസ് ആകുമായിരുന്നെന്ന് നടി മല്ലിക സുകുമാരൻ . ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.മമ്മൂട്ടി ചില്ലറപ്പെട്ട വക്കീലായിരുന്നില്ലെന്നും  അദ്ദേഹത്തെ പേടിയുള്ളവരൊക്കെ  ഉണ്ടായിരുന്നുവെന്നും നടി കൂട്ടിച്ചേർത്തു.സിനിമയിൽ എത്തിയില്ലായിരുന്നെങ്കിൽ മമ്മൂട്ടി ഇപ്പോൾ ആരാകുമായിരുന്നു എന്ന ചോദ്യത്തിനായിരുന്നു മറുപടി.

‘സിനിമയിൽ എത്തിയില്ലായിരുന്നെങ്കിൽ മമ്മൂക്ക ഇപ്പോൾ സുപ്രീം കോടതി ജസ്റ്റിസ് ആയിരുന്നേനെ. മഞ്ചേരിയിൽ തുടങ്ങിയെങ്കിലും ചില്ലറപ്പെട്ട വക്കീലൊന്നും ആയിരുന്നില്ല. മമ്മൂട്ടിയെ പേടിയുള്ളവരൊക്കെയുണ്ട്. ചെറിയ ചെറിയ കേസിന് വരെ ശിക്ഷ വാങ്ങി കൊടുത്തിട്ടുണ്ട് നമ്മുടെ സൂപ്പർ സ്റ്റാർ‌. അയാളോടുള്ള വിരോധം കൊണ്ടല്ല. കറക്ടായ രീതിയിൽ വാദിക്കും. തെറ്റ് ആരുടെ വശത്താണെന്ന് വാദിച്ചെടുക്കും. ശിക്ഷയും കിട്ടും’ -മല്ലിക സുകുമാരൻ അഭിമുഖത്തിൽ പറഞ്ഞു.

അതേസമയം, രാഹുൽ സദാശിവന്റെ സംവിധാനത്തിലൊരുങ്ങിയ ഭ്രമയു​ഗം ആണ് മമ്മൂട്ടിയുടെതായി ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം. ഫെബ്രുവരി 15 ന് തിയറ്ററുകളിലെത്തിയ ചിത്രം 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ ഭാഷകളിലും ഭ്രമയുഗം ചർച്ചയാണ്.

Tags:    
News Summary - mallika sukumaran About Mammootty would have become a Supreme Court Justice if he had not come to the cinema

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.