മലയാളത്തിലെ ആദ്യ വാമ്പയർ ആക്ഷൻ ചിത്രം 'ഹാഫ്' ചിത്രീകരണം ആരംഭിച്ചു

മലയാളത്തിലെ ആദ്യ വാമ്പയർ ആക്ഷൻ മൂവിയായ ഹാഫിന്‍റെ ചിത്രീകരണം രാജസ്ഥാനിലെ പ്രശസ്തമായ ജയ്സാൽമീറിൽ ആരംഭിച്ചു. ബ്ലെസ്സി-മോഹൻലാൽ ചിത്രമായ പ്രണയം പോലെ ഒരു പിടി മികച്ച ചിത്രങ്ങൾ നിർമിച്ച ഫ്രാഗ്രനന്‍റ് നേച്ചർ ഫിലിംസിന്‍റെ ബാനറിൽ ആൻസജീവും, സജീവുമാണ് ഈ ചിത്രം നിർമിക്കുന്നത്.

മികച്ച വിജയവും, അഭിപ്രായവും നേടിയ ഗോളം എന്ന ചിത്രത്തിന്‍റെ സംവിധായകനായ സംജാദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ലളിതമായ ചടങ്ങിൽ നിർമാതാവ് ആൻസജീവ് സ്വിച്ചോൺ കർമം നിർവഹിച്ചു കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.

മൈക്ക്, ഖൽബ്, ഗോളം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രത്തിൽ ഐശ്വര്യയാണ്( ഓഫീസർ ഓൺ ഡ്യൂട്ടി ഫെയിം) നായിക, സുധീഷ്, മണികണ്ഠൻ, ശ്രീകാന്ത് മുരളി, ബോളിവുഡ് താരംറോക്കി മഹാജൻ തുടങ്ങിയവരും ഹിന്ദി, തെലുങ്ക്, തമിഴ് കന്നഡ,ഭാഷകളിലെ താരങ്ങളും, ഈ ചിത്രത്തിൽ വേഷമിടുന്നു.

ഏതു ഭാഷക്കം, ദേശത്തിനും അനുയോജ്യമായ ഒരു യൂനിവേഴ്സൽ സബ് ജക്റ്റാണ് ചിത്രത്തിന്‍റേത്.

ഒരു പാൻ ഇന്ത്യൻ ചിത്രമെന്നു തന്നെ പറയാം. മലേഷ്യയിലെ പ്രശസ്തരായ വെരിട്രി യൂലിസ്മാൻ ആണ് ഈ ചിത്രത്തിന്‍റെ ആക്ഷൻ കോറിയോഗ്രാഫർ. റെയ്ഡ് 2. , ദിനൈറ്റ് കംസ് ഫോർ അസ് എന്നീ ലോക പ്രശസ്ത ചിത്രങ്ങൾക്കു ആക്ഷൻ കോറിയോഗ്രാഫി നിർവഹിച്ച കോറിയോഗ്രാഫറാണ് വെരിട്രി'. ആക്ഷന് ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രം സമീപകാലമലയാള സിനിമയിലെ ഏറ്റവും മികച്ച ആക്ഷൻ ചിത്രമായിരിക്കും.

സംവിധായകൻ സംജാദും പ്രവീൺ വിശ്വനാഥുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം - മിഥുൻ മുകുന്ദ്. ഛായാഗ്രഹണം- അപ്പു പ്രഭാകർ. എഡിറ്റിങ്-മഹേഷ് ഭുവനന്ദ്. കലാസംവിധാനം- മോഹൻദാസ്. കോസ്ട്യൂം-ഡിസൈൻ,ധന്യ ബാലകൃഷ്ണൻ. മേക്കപ്പ്-നരസിംഹ സ്വാമി. സ്റ്റിൽസ് - സിനറ്റ് സേവ്യർ.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - രാജേഷ് കുമാർ.അസ്സോസ്സിയേറ്റ് ഡയറക്ടർ - ജിബിൻ ജോയ്. പ്രൊഡക്ഷൻ മാനേജേഴ്സ് -സജയൻ ഉദിയൻകുളങ്ങര, സുജിത്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - അബിൻഎടക്കാട്/

പ്രൊഡക്ഷൻ കൺട്രോളർ - ബിനു മുരളി

വൻ മുതൽമുടക്കിൽ നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ചിത്രീകരണം നൂറ്റിയമ്പതോളം ദിവസങ്ങൾ നീണ്ടുനിൽക്കുന്നതാണ്. നൂറു ദിവസത്തോളം ചിത്രീകരണം ജയ്സാൽമീറിലാണ്.

യൂറോപ്യൻ രാജ്യങ്ങളിലാണ് പിന്നിടുള്ള പ്രധാന ചിത്രീകരണം. പത്തു ദിവസത്തോളമുള്ള ചിത്രീകരണം കേരളത്തിലുമുണ്ട്.

Tags:    
News Summary - Malayalam's first vampire action film 'Half' begins shooting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.