​'വെൻ സ്​റ്റേറ്റിങ്​ എബൗട്ട്​ ഹിം' ചിത്രീകരണം തുടങ്ങി

അജി ജോണ്‍, ഐ.എം. വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഇന്നോവേറ്റീവ് വിഷ്വൽ മീഡിയ രംഗത്ത് ദീർഘനാളത്തെ പരിചയമുള്ള പയസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'When Stating about him' എന്ന ചിത്രത്തിന്‍റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തില്‍ നടന്നു.

സൂര്യ ഫിലിം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എന്‍. മഹേശ്വരൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം കാര്‍ത്തിക് എസ്. നായര്‍ ആണ്​. സംഗീതം-രമേഷ് നാരായണന്‍, എഡിറ്റര്‍-അജിത് ഉണ്ണികൃഷ്ണന്‍, ലൈൻ പ്രൊഡ്യൂസർ-കെ.ആര്‍ ഷിജുലാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുനില്‍ എസ്.കെ, പ്രൊഡക്ഷന്‍ ഡിസൈന്‍-ബനിത്ത് ബത്തേരി, മേക്കപ്പ്-സുധി സുരേന്ദ്രന്‍, വസ്ത്രാലങ്കാരം-ഭക്തന്‍ മങ്ങാട്, സ്റ്റില്‍സ്-സാബു കോട്ടപ്പുറം, സൗണ്ട്-സോണി ജെയിംസ്, ആക്ഷന്‍-സില്‍വ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-വിവേക് പിള്ള, അഖില്‍ ജിത്ത്, പരസ്യകല-എസ്റ്റേറ്റ്10സ്റ്റുഡിയോ, വാര്‍ത്ത പ്രചരണം-എ.എസ് ദിനേശ്.

Tags:    
News Summary - Malayalam movie ‘When stating about him’ started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.