ഇരുട്ടിന്‍റെ രാജാവായ ഒടിയന്‍റെ കഥ വീണ്ടും മലയാളത്തിൽ. നവാഗതയായ ശ്രീഷ്മ ആർ. മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കരുവ്' എന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റര്‍ പുറത്തിറങ്ങി. പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ആല്‍ഫാ ഓഷ്യന്‍ എന്‍റര്‍ടെയിന്‍മെന്‍റസിന്‍റെ ബാനറില്‍ സുധീർ ഇബ്രാഹിം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം ടോണി ജോര്‍ജ്ജ് ആണ്. ഫെബ്രുവരി പത്തിന് പാലക്കാട് ചിത്രീകരണം ആരംഭിക്കും.
സംഗീതം-റോഷന്‍, എഡിറ്റര്‍-ഹാരി മോഹന്‍ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൗസല്യ പ്രൊഡക്ഷൻസ്, പ്രോജക്ട് ഡിസൈനർ- റിയാസ് എം.ടി & സായ് വെങ്കിടേഷ്, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് പറവൂർ, കലാ സംവിധാനം- ശ്രീജിത്ത് ശ്രീധരൻ, മേക്കപ്പ്- അനൂപ് സാബു, കോസ്റ്റ്യൂം- ലാവണ്യ, ചീഫ് അസോസിയേറ്റ് ഡയറകടര്‍- സുകൃത്ത്, സെക്കന്‍റ് ക്യാമറ- ശരൺ പെരുമ്പാവൂർ, സ്റ്റിൽസ്- വിഷ്ണു രഘു, ഡിസൈൻ- അരുൺ കൈയ്യല്ലത്ത്, വാര്‍ത്ത പ്രചരണം-എ.എസ്. ദിനേശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.