ഷെയ്ൻ നിഗം പ്രധാനവേഷത്തിലെത്തിയ തമിഴ് ചിത്രം മദ്രാസ്കാരന്റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു. ആഹ് തമിഴിൽ ഫെബ്രുവരി ഏഴിനാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രത്തിന്റെ ഡിജിറ്റിൽ സ്ട്രീമിങ്ങിനെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ജനുവരി 10 ആണ് മദ്രാസ്കാരൻ തിയറ്ററുകളിലെത്തിയത്. സത്യ എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്. തെലുങ്ക് നടി നിഹാരിക കൊനിഡെലയായിരുന്നു നായിക. പ്രതീക്ഷിച്ചത് പോലെ ബോക്സോഫീസിൽ വിജയം നേടാൻ ചിത്രത്തിന് ആയില്ല. വാലി മോഹൻദാസാണ് ചിത്രം സംവിധാനം ചെയ്തത്. കലൈയരസന്‍, ഐശ്വര്യ ദത്ത, കരുണാസ്, പാണ്ഡിരാജന്‍, സൂപ്പര്‍ സുബ്ബരയന്‍, ഗീത കൈലാസം, ലല്ലു, ദീപ ശങ്കര്‍, ഉദയരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സിനിമ ബോക്സ് ഓഫീസിൽ ചലനം സൃഷ്ടിച്ചില്ലെങ്കിലും ഷെയ്ൻ നിഗത്തിന്റെ കഥാപാത്രത്തിന് മികച്ച അഭിപ്രായം ലഭിച്ചിരുന്നു.
ബര്‍മുഡ, ആയിരതൊന്നാം രാവ്, പൈങ്കിളി എന്നീ ചിത്രങ്ങളാണ് ഷെയ്‌നിന്റെതായി ഇനി പുറത്തിറങ്ങാനുള്ളത്. ലിറ്റില്‍ ഹാര്‍ട്‌സ് ആണ് നടന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.