നൂറ് പുരസ്കാരങ്ങളുടെ ആഗോളത്തിളക്കത്തിൽ മാടൻ

പ്രേക്ഷകശ്രദ്ധേയങ്ങളായ എഡ്യുക്കേഷൻ ലോൺ, സ്ത്രീ സ്ത്രീ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ആർ ശ്രീനിവാസന്‍റെ പുതിയ ചിത്രം മാടൻ, ദേശീയ അന്താരാഷ്ട്ര മേളകളിൽ നൂറിലധികം പുരസ്കാരങ്ങൾ നേടി ആഗോള ശ്രദ്ധയാർജ്ജിക്കുന്നു. ദക്ഷിണകൊറിയയിൽ നടന്ന ചലച്ചിത്രമേളയിൽ, മികച്ച സംവിധായകനുള്ള അവാർഡ് കരസ്ഥമാക്കിയാണ് മാടൻ പുരസ്ക്കാരപ്പട്ടിക സെഞ്ച്വറിയിലെത്തിച്ചത്.

വിശ്വാസവും അന്ധവിശ്വാസവും കൂടികലർന്ന ഒരു കുടുംബത്തിൽ വളരുന്ന കുട്ടികളുടെ മാനസികാവസ്ഥയും അവർ നേരിടുന്ന വിപത്തുകളുമാണ് മാടൻ സിനിമയുടെ ഇതിവൃത്തം. കൊട്ടാരക്കര രാധാകൃഷ്ണൻ , ഹർഷിത നായർ ആർ എസ് , മിലൻ , മിഥുൻ മുരളി, സനേഷ് വി , അനാമിക തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീജിത്ത് സിനിമാസിന്റെ ബാനറിലൊരുക്കിയ ചിത്രത്തിന്റെ ഹൈലൈറ്റ് രഞ്ജിനി സുധീരൻ ഈണമിട്ട ഗാനങ്ങളാണ്. തിരക്കഥ ഒരുക്കിയത് അഖിലൻ ചക്രവർത്തിയും എഡിറ്റിംഗ് വിഷ്ണു കല്യാണിയുമാണ്. ഛായാഗ്രഹണം - കിഷോർലാൽ , എഫക്ട്സ് - വിപിൻ എം ശ്രീ , പി ആർ ഒ -അജയ് തുണ്ടത്തിൽ. ഒക്ടോബറിൽ മാടൻ പ്രദർശനത്തിനെത്തും.

Tags:    
News Summary - madan movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.