നടനും സംവിധായകനുമായ എം.എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒരു അന്വേഷണത്തിന്റെ തുടക്കം'. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായ ഈ ചിത്രത്തിന്റെ പ്രമേയം പിതാവും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന എം.കുഞ്ഞിമൊയ്തീന്റെ കേസ് ഡയറിയിൽ നിന്നും എടുത്തതാണ്.
മലയാള സിനിമയിൽ ഒരുപിടി മികച്ച ചിത്രങ്ങൾ നിർമ്മിച്ച ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൾ നാസറാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഷൈൻ ടോം ചാക്കോ, മുകേഷ്, വാണി വിശ്വനാഥ്, കലാഭവൻ ഷാജോൺ, ബൈജു സന്തോഷ്, വിജയ് ബാബു. സമുദ്രക്കനി അശോകൻ, രമേഷ് പിഷാരടി, ജാഫർ ഇടുക്കി, ജൂഡ് ആൻ്റെണി, കോട്ടയം നസീർ, സാ സ്വികാ അനുമോൾ, , ശിവദാ'' ഇർഷാദ്, ജനാർദ്ദനൻ, കുഞ്ചൻ ബിജു സോപാനം, സംമിനു സിജോ, പൊന്നമ്മ ബാബു'സന്ധ്യാ മനോജ്, എയ്ഞ്ചലീനാ ഏബ്രഹാം, ,ശ്രുതി വിപിൻ, ജയ്നാ ജയ്മോൻ, ജയകുമാർ, ജയകൃഷ്ണൻ, പ്രമോദ് വെളിയനാട്, ഗുണ്ടു.കാട്സാബു സുന്ദരപാണ്ഡ്യൻ 1 രാജേഷ് അമ്പലപ്പുഴ അനീഷ് ഗോപാൽ, അനീഷ് കാവിൽ, നവനീത് കൃഷ്ണ,, ആർ.ജെ. മുരുകൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. എം.എ.നിഷാദും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
വിവേക് മേനോൻ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിങ് - ജോൺ കുട്ടി. പ്രഭാവർമ്മ.ഹരിനാരായണൻ, പളനി ഭാരതി എന്നിവരുടെ വരികൾക്ക് എം .ജയചന്ദ്രൻ ആണ് സംഗീതം ഒരുക്കുന്നത്. പ്രൊഡക്ഷൻ ഡി സൈനർ-ഗിരീഷ് മേനോൻ, കലാസംവിധാനം - ദേവൻ കൊടുങ്ങല്ലൂർ, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യം ഡിസൈൻ - സമീരാസനീഷ്,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കൃഷ്ണകുമാർ,അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -രമേഷ് അമ്മ നാഥ്. ഷമീർ സലാം, പ്രൊഡക്ഷൻ മാനേജേഴ്സ് - സുജിത്.വി.സുഗതൻ, ശ്രീശൻ, ഏരിമല,പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- റിയാസ് പട്ടാമ്പി,പ്രൊഡക്ഷൻ കൺട്രോളർ - ബിനു മുരളി, പി. ആർ. ഒ-വാഴൂർ ജോസ് എന്നിവരാണ് അണിയറപ്രവർത്തകർ. കോട്ടയം,വാഗമൺ, പീരുമേട്, തെങ്കാശി, പഞ്ചാബ്, ദുബായ് എന്നിവിടങ്ങളിലായി പൂർത്തിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.