Posted On
date_range Updated On
date_range 'സ്വർഗത്തിൽ മാലാഖമാർക്കൊപ്പം ആഘോഷിക്കൂ'; മകൾക്ക് പിറന്നാൾ ആശംസ നേർന്ന് കെ.എസ് ചിത്ര
അകാലത്തിൽ പൊലിഞ്ഞു പോയ പൊന്നോമനക്ക് പിറന്നാൾ ആശംസയുമായി ഗായിക കെ.എസ് ചിത്ര. സോഷ്യൽ മീഡിയ പേജിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് മകൾക്ക് ആശംസ നേർന്നത്.
''സ്വർഗത്തിലെ നിന്റെ ജന്മദിനമാണിന്ന്. വർഷങ്ങൾ വന്നുപോയാലും നിനക്ക് പ്രായം കൂടാത്തൊരിടത്ത്, സ്വർഗത്തിൽ മാലാഖമാർക്കൊപ്പം പിറന്നാൾ ആഘോഷിക്കൂ. എന്റെ അരികിലില്ലെങ്കിലും നീയവിടെ സുരക്ഷിതയാണെന്ന് എനിക്കറിയാം. ഈ ദിവസം ഞാൻ നിന്നെ കുറച്ചധികം മിസ് ചെയ്യുന്നു.ഒരുപാട് സ്നേഹിക്കുന്നു. പ്രിയപ്പെട്ട നന്ദനക്ക് പിറന്നാൾ ആശംസകൾ''- ചിത്ര കുറിച്ചു.
എറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് 2002ൽ ചിത്രക്കും ഭർത്താവ് ജയശങ്കറിനും നന്ദന ജനിക്കുന്നത്. എന്നാൽ ഈ സന്തോഷം അധിക കാലം നീണ്ടുനിന്നില്ല. 2011 ൽ നന്ദന ഈ ലോകത്തോട് വിടപറയുകയായിരുന്നു.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.