ഞങ്ങൾ പരസ്പരം ഇഷ്ടപ്പെടുന്നു; ആമിറും റീന ദത്തയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് കിരൺ റാവു

ടൻ ആമിർ ഖാനും കുടുംബവുമായുള്ള ആത്മബന്ധത്തെക്കുറിച്ച് മുൻഭാര്യയും സംവിധായകയുമായ കിരൺ റാവു. വിവാഹമോചനത്തിലൂടെ അവസാനിക്കുന്നതല്ല ബന്ധങ്ങളെന്നും ആമിറിന്റെ ആദ്യ ഭാര്യയായ റീന ദത്തയുമായി അടുത്ത ബന്ധമാണുള്ളതെന്നും കിരൺ റാവു അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.തങ്ങളെല്ലാം ഒരു കുടുംബമാണെന്നും എല്ലാവരും ഒരേ ഹൗസിങ് സൊസൈറ്റിലാണ് താമസിക്കുന്നതെന്നും കിരൺ റാവു കൂട്ടിച്ചേർത്തു.

'ഇറയുടെ വിവാഹത്തിന് എന്റെ കുടുംബവും ഉണ്ടായിരുന്നു. ആളുകളെ ഉൾക്കൊള്ളുന്നത് വളരെ സ്വാഭാവികമാണ്. ഞങ്ങൾ ഒരു കുടുംബമാണ്. തിങ്കളാഴ്ചകളിൽ ഞങ്ങളെല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാറുണ്ട്. ഞാനും റീനയും ആമിറിന്റെ കുടുംബാംഗങ്ങളുമെല്ലാം ഒരേ സൊസൈറ്റിയിലാണ് താമസിക്കുന്നത്. അടുത്തടുത്താണ് താമസിക്കുന്നത്. മനുഷ്യരെന്ന നിലയിൽ നമ്മൾ പരസ്പരം ആത്മാർത്ഥമായി ഇഷ്ടപ്പെടുന്നത് കൊണ്ടാണിത്. റീനയും ഞാനും ആമിറിന്റെ കസിനും ഒന്നിച്ച് ചുറ്റിക്കറങ്ങാൻ പോകാറുണ്ട്. ഇവിടെ തന്നെയാണ് ആമിറിന്റെ സഹോദരിമാരും അമ്മയും താമസിക്കുന്നത്. വിവാഹമോചനം നേടിയാലും നഷ്ടപ്പെടാൻ പാടില്ലാത്ത ബന്ധങ്ങളാണിവ. ആമിറും ഞാനും വേർപിരിഞ്ഞിരിക്കാം, പക്ഷേ ഞങ്ങൾ ഒരു കുടുംബമാണ്'- കിരൺ റാവു പറഞ്ഞു.

2021 ആണ് ആമിർ ഖാനും കിരൺ റാവുവും വിവാഹബന്ധം വേർപിരിയുന്നത്. സംയുക്തപ്രസ്താവനയിലൂടെയാണ് 15 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ചതിനെക്കുറിച്ച് താരങ്ങൾ വെളിപ്പെടുത്തിയത്. 'സന്തോഷവും കളിചിരികളും പങ്കുവെച്ച് ഞങ്ങളൊരുമിച്ച് ജീവിച്ച മനോഹരമായ 15 വർഷക്കാലം, ഞങ്ങളെ ഒരുമിച്ച നിർത്തിയത് സ്നേഹവും പരസ്പര വിശ്വാസവും ബഹുമാനവും ആയിരുന്നു. ഭർത്താവും ഭാര്യയും എന്നനിലയില്ല, കോ-പാരന്‍റ് ആയി ഇനിമുതൽ ജീവിതത്തിൽ ഒരു പുതിയ അധ്യായം ആരംഭിക്കാൻ ഞങ്ങൾ തീരുമാനിക്കുകയാണ്- എന്നായിരുന്നു പ്രസ്താവനയിൽ പറഞ്ഞത്.

1986 ഏപ്രിൽ 18നായിരുന്നു ആമിറും റീന ദത്തും വിവാഹിതരാകുന്നത്. 2002 ഡിസംബറിലാണ്​ ഇരുവരും വേർപിരിഞ്ഞത്​.ജൂനൈദും ഇറയുമാണ്​ മക്കൾ

Tags:    
News Summary - Kiran Rao Says THIS About Her Bond With Aamir Khan, Reena Dutta: 'We Genuinely Like Each Other'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.