സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഇന്ന്; ആരാകും മികച്ച നടി?

തിരുവനന്തപുരം: 2024ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ ഇന്ന് പ്രഖ്യാപിക്കും. തൃശ്ശൂര്‍ രാമനിലയത്തില്‍ ഉച്ചക്ക് മൂന്ന് മണിക്ക് മന്ത്രി സജി ചെറിയാന്‍ പുരസ്‌കാര പ്രഖ്യാപനം നടത്തും. മികച്ച നടിക്ക് വേണ്ടിയുള്ള മത്സരത്തിൽ കാൻ ചലച്ചിത്രമേളയിൽ തിളങ്ങിയ ഓൾ വി ഇമാജിൻ ആസ് ലൈറ്റിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതിയും ദിവ്യ പ്രഭയും ഫൈനൽ റൗണ്ടിൽ എത്തിയിട്ടുണ്ട്. കൂടാതെ രേഖാചിത്രത്തിലെ അഭിനയത്തിന് അനശ്വര രാജൻ, ബോഗെയ്ൻ വില്ലയിലെ ജ്യോതിർമയി, ഫെമിനിച്ചി ഫാത്തിമയിലെ ഷംല ഹംസ, അജയന്‍റെ രണ്ടാം മോഷണം എന്ന സിനിമയിലെ സുരഭി ലക്ഷ്മി എന്നിവരും പരിഗണനയിലുണ്ട്. സൂക്ഷ്മദര്‍ശിനിയിലെ പ്രിയദര്‍ശിനിയെ അവതരിപ്പിച്ച നസ്രിയ നസീമും അന്തിമ റൗണ്ടിലുണ്ട്.

കേരളപിറവി ദിനമായ നവംബർ ഒന്നിന് നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവെക്കുകയായിരുന്നു. ജൂറി ചെയർമാനായ പ്രകാശ് രാജിന്‍റെ അസൗകര്യം പരിഗണിച്ചാണ് അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചത്. 128 ചിത്രങ്ങളാണ് പ്രാഥമിക ജൂറിയുടെ മുൻപിൽ എത്തിയത്. മി​ക​ച്ച ചി​ത്രം, ജ​ന​പ്രി​യ ചി​ത്രം എ​ന്നീ പു​ര​സ്കാ​ര​ങ്ങ​ൾ​ക്കാ​യി മ​ഞ്ഞു​മ്മ​ൽ ബോ​യ്സ്, ഓ​ൾ വി ​ഇ​മാ​ജി​ൻ ആ​സ് ലൈ​റ്റ്, പ്രേ​മ​ലു, ഫെ​മി​നി​ച്ചി ഫാ​ത്തി​മ, വി​ക്ടോ​റി​യ, എ.​ആ​ർ.​എം എ​ന്നീ ചി​ത്ര​ങ്ങ​ളു​ണ്ട്.

ന​വാ​ഗ​ത സം​വി​ധാ​ന​ത്തി​നു​ള്ള മ​ത്സ​ര​ത്തി​ന് മോ​ഹ​ൻ​ലാ​ൽ സം​വി​ധാ​നം ചെ​യ്ത ബ​റോ​സും ജോജു ജോർജിന്‍റെ പണി എന്നിവ ഉ​ൾ​പ്പെ​ടെ പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. മി​ക​ച്ച സം​വി​ധാ​യ​ക​നാ​യി ഫൈ​ന​ൽ റൗ​ണ്ടി​ൽ ഏ​ഴു​പേ​ർ എ​ത്തി​യെ​ന്നാ​ണ് വി​വ​രം. പ്രാ​ഥ​മി​ക ജൂ​റി വി​ല​യി​രു​ത്തി​യ​ശേ​ഷം തി​ര​ഞ്ഞെ​ടു​ത്ത 38 ചി​ത്ര​ങ്ങ​ളാ​ണ്, ന​ട​ൻ പ്ര​കാ​ശ് രാ​ജ് അ​ധ്യ​ക്ഷ​നാ​യ അ​ന്തി​മ ജൂ​റി പ​രി​ഗ​ണി​ച്ച​ത്. മി​ക​ച്ച ന​ട​നാ​കാ​നു​ള്ള മ​ത്സ​ര​ത്തി​ൽ മ​മ്മൂ​ട്ടി, വി​ജ​യ​രാ​ഘ​വ​ൻ, ആ​സി​ഫ് അ​ലി​, ടൊ​വി​നോ തോ​മ​സ്, ഫ​ഹ​ദ് ഫാ​സി​ൽ, ന​സ്ലി​ൻ എ​ന്നി​വ​ർ ഫൈ​ന​ൽ പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി​യി​ട്ടു​ണ്ട്.

Tags:    
News Summary - kerala state film awards best actress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.