മോഹൻലാലും ചിരഞ്ജീവിയും

ചിരഞ്ജീവിയുടെ ആക്ഷൻ ഗാങ്സ്റ്റർ ചിത്രത്തിൽ മോഹൻലാലും; ഇരുവരുമൊന്നിക്കുന്ന ആദ്യ ചിത്രം

ചിരഞ്ജീവിയെ നായകനാക്കി ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലും പ്രധാന കഥാപാത്രത്തിൽ എത്തുന്നു എന്ന വാർത്തയാണിപ്പോൾ പുറത്തുവരുന്നത്. താൽക്കാലികമായി മെഗാ158 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ഗാങ്സ്റ്റർ ആക്ഷൻ ചിത്രമായിരിക്കും എന്നാണ് സൂചന. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ചിരഞ്ജീവിയും മോഹൻലാലും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. ഇരുവരുടെയും ആരാധകർക്ക് ഒരു പ്രത്യേക ട്രീറ്റ് ആയിരിക്കും സിനിമ എന്നാണ് പ്രേക്ഷക പ്രതികരണം.

2023ൽ പുറത്തിറങ്ങിയ വാൾട്ടെയർ വീരയ്യ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ബോബി കൊല്ലിയും ചിരഞ്ജീവിയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ചിരഞ്ജീവിയിപ്പോൾ 'മന ശങ്കര വര പ്രസാദ് ഗരു' എന്ന തന്‍റെ ഏറ്റവും പുതിയ ചിത്രത്തിന്‍റെ റിലീസ് ഒരുക്കത്തിലാണ്. അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ആക്ഷൻ കോമഡി എന്റർടെയ്‌നറായിരിക്കുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ നയൻതാരയാണ് നായിക. 2026 ജനുവരി 12 ന് സംക്രാന്തിയോടനുബന്ധിച്ച് ചിത്രം റിലീസ് ചെയ്യുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2026ൽ തന്റെ ഫാന്റസി ആക്ഷൻ ചിത്രമായ വിശ്വംഭരയും തിയറ്ററിൽ എത്തുമെന്നാണ് താരത്തിന്‍റെ പ്രതികരണം.

വൃഷഭയാണ് മോഹൻലാലിന്‍റേതായി പുറത്തിറങ്ങാൻ പേകുന്ന അടുത്ത സിനിമ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ദൃശ്യം 3 2026ൽ റിലീസ് ചെയ്യും. പാട്രിയറ്റ്, ജയിലർ 2, തുടക്കം, ഖലീഫ തുടങ്ങിയ ചിത്രങ്ങളും താരത്തിന്‍റേതായി പുറത്തുവരുന്നുണ്ട്.

Tags:    
News Summary - Mohanlal and chiranjeevi gathering for a Telugu film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.