'ആനയും മനുഷ്യനും മുഖാമുഖം': ആനക്കൊമ്പ് കൈയിലേറി പെപ്പെ; 'കാട്ടാളൻ' പുതിയ പോസ്റ്റർ

മാർക്കോ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമിക്കുന്ന ‘കാട്ടാളൻ’ എന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവഹിക്കുന്ന, ആന്റണി വർഗീസ് പെപ്പെ നായകനാകുന്ന ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും പ്രതീക്ഷകൾക്കും കാരണമായിരിക്കുകയാണ്.

മഴുവുമേന്തി മുഖം വ്യക്തമാക്കാത്ത പുറം തിരിഞ്ഞ രൂപത്തിൽ കാണുന്ന നായകനെ കാട്ടാന തുമ്പികൈ കൊണ്ട് പിടിച്ചിരിക്കുന്ന ദൃശ്യമാണ് പോസ്റ്ററിൽ. കാട്ടാനക്ക് ഒരു കൊമ്പ് മാത്രമാണ് ഉള്ളത്, മറ്റൊന്ന് നായകന്റെ കൈയിലാണ്. ഇത് മനുഷ്യനും കാട്ടാനയും തമ്മിലുള്ള ശക്തമായ ഒരു സംഘട്ടനത്തെയാണ് സൂചിപ്പിക്കുന്നത്. പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ലെർ മാസ്സ് ചിത്രമായിരിക്കാം ഇതെന്ന് പോസ്റ്ററിലൂടെ വ്യക്തമാണ്.

പെപ്പെ തന്റെ യഥാർഥ പേരായ 'ആന്റണി വർഗ്ഗീസ്' എന്ന പേരിൽ തന്നെയാണ് ചിത്രത്തിൽ എത്തുന്നതെന്ന പ്രത്യേകത കൂടി പുതിയ പോസ്റ്റർ പങ്ക് വെക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച നിർമ്മാതാവ് ഷരീഫ് മുഹമ്മദിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഒരു ആനക്കൊമ്പിന്റെ ചിത്രത്തിനൊപ്പം 'കാട്ടാളൻ' പ്രീപൊഡക്ഷൻ വർക്കുകൾ തുടങ്ങുന്നു എന്ന് പ്രഖ്യാപിച്ചിരുന്നു.

മലയാള സിനിമയിൽ ഇതാദ്യമായാണ് നായകനും ആനയും തമ്മിലുള്ള ഇത്രയും വലിയ പോരാട്ടത്തെ ഒരു സിനിമ അവതരിപ്പിക്കുന്നത്, ഇത് ആരാധകരിലും സിനിമ പ്രേമികളിലും പ്രതീക്ഷകൾ ഉയർത്തുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. മാർക്കറ്റിങ് ആൻഡ് പ്രൊമോഷൻസ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, പി.ആർ.ഒ -ആതിര ദിൽജിത്ത്

Tags:    
News Summary - 'Kattalan' new poster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.