കാഞ്ചന 3 താരം അലക്സാന്‍റ്ര ജാവിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

റഷ്യന്‍ നടി അലക്‌സാന്റ്ര ജാവിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 23 വയസായിരുന്നു. ഗോവയിലെ വസതിയിലാണ് താരത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്. പൊലീസ് മരണത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രാഘവ ലോറന്‍സ് ചിത്രം കാഞ്ചന 3ല്‍ അലക്സാന്‍റ്ര അഭിനയിച്ചിരുന്നു. ഈ സിനിമയിലെ അഭിനയത്തോടെയാണ് നടി ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാവുന്നത്. അടുത്തിടെ താരത്തിന്റെ പ്രണയം ബന്ധം തകര്‍ന്നിരുന്നു. തുടര്‍ന്ന് അലക്സാന്റ്ര വിഷാദത്തിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. നടിയുടെ കാമുകനെ പൊലീസ് ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.

റഷ്യന്‍ സ്വദേശിയായ അലക്‌സാന്റ്ര കുറച്ച് കാലങ്ങളായി ഗോവയിലാണ് താമസം. ഇതിനിടയില്‍ സിനിമയില്‍ അവസരം തേടിയിരുന്നു. 2019 ല്‍ ചെന്നൈ സ്വദേശിയായ ഒരു ഫോട്ടോഗ്രാഫര്‍ക്കെതിരേ ലൈംഗികപീഡനപരാതിയും നല്‍കിയിരുന്നു.

Tags:    
News Summary - Kanchana 3 star Alexandra javi was found hanging

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.