മായാജാലക്കാരനായി യോഗി ബാബു; 'ജോറ കയ്യെ തട്ട്ങ്കെ' മേയ് 16ന്

യോഗി ബാബു മുഖ്യ കഥാപാത്രമാകുന്ന വിനീഷ് മില്ലേനിയം സംവിധാനം ചെയ്യുന്ന ചിത്രം 'ജോറ കയ്യെ തട്ട്ങ്കെ' മേയ് 16ന് തിയറ്ററുകളിൽ. വാമ എന്റർടൈൻമെന്റിന്റെ ബാനറിൽ സാക്കിർ അലിയാണ് ചിത്രം നിർമിക്കുന്നത്. ശ്രീ ശരവണ ഫിലിം ആർട്സിന്റെ ബാനറിൽ ജി. ശരവണയാണ് കോ പ്രൊഡ്യൂസർ. വിനീഷ് മില്ലെനിയം, പ്രകാശ് പയ്യോളി എന്നിവർ ചേർന്ന് രചന നിർവഹിക്കുന്നു.

നായികയാകുന്നത് ശാന്തി റാവുവാണ്. ഹരീഷ് പേരടി, വാസന്തി, കൽക്കി, മൂർ, സാക്കിർ അലി, മണിമാരൻ, അരുവി ബാല, നൈറ നിഹാർ, അൻവർ ഐമർ, ടി. കെ. വാരിജാക്ഷൻ, ശ്രീധർ ഗോവിന്ദരാജ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

ഒരു സാധാരണക്കാരനായ മജീഷ്യന്റെ ജീവിതത്തിൽ സംഭവിക്കുന്ന അസാധാരണമായ സംഭവങ്ങളാണ് സിനിമയുടെ കഥ തന്തു. ഹാസ്യ താരമെന്ന നിലയിൽ പ്രശ്സ്തനായ യോഗി ബാബു, നർമത്തിന്റെ മേൻ പൊടി കലർന്ന ഗൗരവമുള്ള ചില വേഷങ്ങൾ ചെയ്തിട്ടുണ്ടങ്കിലും ഒരു ത്രില്ലർ ജോണറിൽ ഇറങ്ങുന്ന ആദ്യ സിനിമ ആയിരിക്കും ഇത്.

മ്യൂസിക് -എസ്. എൻ. അരുണഗിരി. ബാക്ക് ഗ്രൗണ്ട് സ്കോർ ജിതിൻ കെ റോഷൻ. എഡിറ്റർ -സാബു ജോസഫ്. ആർട്ട് എസ്. അയ്യപ്പൻ. മേക്കപ്പ് ചന്ദ്ര കാന്തൻ. ത്രില്‍സ് മിരട്ടൽ സെൽവ. കൊറിയോഗ്രഫി-വിജയ് ശിവശങ്കരൻ മാസ്റ്റർ. മിക്സിങ് ഷാജു എ.വി.എം.സി. മാനേജർ രവി മുത്തു, സുരേഷ് മൂന്നാർ. ഡ്രീം ബിഗ് ഫിലിംസ് മേയ് 16 മുതൽ കേരളത്തിലെ തിയേറ്ററുകളിലും, തമിഴ്നാട്ടിൽ പി.വി.ആർ ഐനോക്സ് പിക്ചേഴ്സും റിലീസ് ചെയ്യുന്നു. പി.ആർ.ഒ-എം.കെ. ഷെജിൻ.

Tags:    
News Summary - Jora Kaiye Thattnge starring Yogi Babu in the lead role

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.