ദീപാവലിക്ക് വീട്ടിലെത്തിയ മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് ജ‍യ ബച്ചൻ; നടിക്ക് നേരെ വിമർശനം, വിഡിയോ വൈറൽ

 മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കാൻ ജയ ബച്ചൻ എപ്പോഴും ശ്രമിക്കാറുണ്ട്. സ്വകാര്യതയിലേക്ക് കടന്നു കയറുന്ന മാധ്യമങ്ങളോട് രൂക്ഷമായ ഭാഷയിലാണ് നടി പ്രതികരിക്കാറുള്ളത്. ദിവസങ്ങൾക്ക് മുൻപ് ചിത്രങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. ഇത് ഏറെ ചർച്ചയുമായിരുന്നു.

ഇപ്പോഴിതാ വീണ്ടും ചിത്രങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് നടി രംഗത്ത് എത്തിയിരിക്കുകയാണ്. അമിതാഭ് ബച്ചന്റ വസതിയായ പ്രതീക്ഷയിലെ ദീപാവലി ആഘോഷം പകർത്തുന്നതിനായി വീടിന് പുറത്തെത്തിയ മാധ്യമങ്ങൾക്ക് നേരെയാണ് നടി പ്രകോപിതയായത്.

കാമറ ഓഫ് ചെയ്യാൻ പറയുന്നതിന്റേയും വീടിന് പുറത്തെത്തി ദേഷ്യത്തോടെ സംസാരിക്കുന്നതിന്‍റേയും വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നടിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. കൂടാതെ അവരെ വെറുതെ വിടാനും ആരാധകർ പറയുന്നുണ്ട്.

മുംബൈയിലെ പ്രതീക്ഷയിൽവച്ചായിരുന്നു ഇക്കുറി ബച്ചൻ കുടുംബം ദീപാവലി ആഘോഷിച്ചത്. അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായി ചെറുമക്കളായ ആരാധ്യ, നവ്യ നവേലി നന്ദ എന്നിവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.


Tags:    
News Summary - Jaya Bachchan gets angry at paparazzi to take pics outside Bachchan home on Diwali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.