വിവാഹത്തിന് ശേഷം അമ്മ പിറന്നാളിന് തിരുപ്പതി ദർശനം നടത്തിയിട്ടില്ല -ശ്രീദേവിയെ കുറിച്ച് മകൾ
ഇന്ത്യൻ സിനിമാ ലോകത്തെ കണ്ണീരിലാഴ്ചത്തിയ വിയോഗമായിരുന്നു നടി ശ്രീദേവിയുടേത്. 2018ൽ ആയിരുന്നു നടി അന്തരിക്കുന്നത്. ബാലതാരമായി സിനിമ ജീവിതം ആരംഭിച്ച ശ്രീദേവി അധികം വൈകാതെ ഇന്ത്യൻ സിനിമയുടെ ശ്രീയായി മാറി. വിവാഹത്തിന് ശേഷം കുടുംബത്തിന് പ്രധാന്യം നൽകിയെങ്കിലും സിനിമ പൂർണ്ണമായി ഉപേക്ഷിക്കാൻ തയാറായിരുന്നില്ല.
ശ്രീദേവിയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു മൂത്തമകൾ ജാൻവി കപൂറിന്റെ സിനിമാ പ്രവേശനം. മകളുടെ ആദ്യ ചിത്രം കാണാതെയാണ് ശ്രീദേവി യാത്രയായത്. അമ്മയുടെ ഏറ്റവും വലിയ ആഗ്രഹത്തെ കുറിച്ച് ഇപ്പോഴും താരപുത്രി വാചാലയാവാറുണ്ട്.
തിരുപ്പതി ഭക്തയായിരുന്നു ശ്രീദേവി. വിവാഹത്തിന് മുൻപ് വരെ എല്ലാ പിറന്നാളിനും നടി തിരുപ്പതി ദർശനം നടത്താറുണ്ടായിരുന്നു. എന്നാൽ വിവാഹത്തോടെ അത് നിന്നു. തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ജാൻവി കപൂറാണ് ഇക്കാര്യം പറഞ്ഞത്.
'എന്റെ എല്ലാ ചിത്രങ്ങളുടേയും തിരക്കഥ തിരുപ്പതിയിലേക്ക് കൊണ്ടു പോകാറുണ്ട്. വിവാഹത്തിന് മുൻപ് വരെ പിറന്നാളിന് അമ്മ മുടങ്ങാതെ ക്ഷേത്രദർശനം നടത്താറുണ്ടായിരുന്നു. എന്നാൽ കല്യാണം കഴിഞ്ഞതോടെ ആ പതിവ് നിർത്തി. എന്നാൽ അമ്മയുടെ വിയോഗത്തിന് ശേഷം എല്ലാ പിറന്നാളിനും ഞാൻ തിരുപ്പതി ക്ഷേത്രദർശനം നടത്താറുണ്ട്. അത് തന്റെ ഉള്ളിൽ നിന്നുണ്ടായ തോന്നാലാണെന്നും ജാൻവി കപൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.