‘ജീവിതം മാറുന്നത് ‘വിത്തിൻ സെക്കന്‍റ്സി’ൽ’; ഇന്ദ്രൻസ് ചിത്രത്തിന്‍റെ ട്രെയിലർ പുറത്ത്

പ്രേക്ഷകരെ ആവേശം കൊള്ളിച്ച് ഇന്ദ്രൻസ് ചിത്രം ‘വിത്തിൻ സെക്കന്‍റ്സി’ന്‍റെ ട്രെയിലർ പുറത്തിറങ്ങി. വിജേഷ് പി. വിജയന്‍ സംവിധാനം ചെയ്ത്‌ മെയ് 12ന് റിലീസ് ചെയ്യുന്ന ചിത്രം തന്ത്ര മീഡിയ റിലീസാണ് തീയറ്ററുകളിൽ എത്തിക്കുന്നത്.

ബാംഗ്ലൂരിൽ നിന്നുള്ള മൂന്ന് റൈഡർമാർ ഒരു ചെറിയ ഗ്രാമത്തിലെത്തുന്നു. അവിടെ നിന്നും മൂന്ന് പേരെ പരിചയപ്പെടുന്നു. അങ്ങനെ ആറു പേരും കൂടെ അപകട സാധ്യതയുള്ള ഒരു സ്ഥലത്തേക്ക് യാത്ര തിരിക്കുന്നു. അതിൽ ഒരാൾ മാത്രം തിരിച്ചു വരികയും ബാക്കി അഞ്ചു പേരെ കാണാതാവുകയും ചെയ്യുന്നു. അവരെ കുറിച്ചുള്ള അന്വേഷണവും അതേ ചുറ്റിപറ്റി നടക്കുന്ന സംഭവ വികാസങ്ങളുമാണ് സിനിമ പറയുന്നത്.

Full View

അലെൻസിയർ, സുധീർ കരമന, സാൻഡിനോ മോഹൻ, ബാജിയോ ജോർജ്, സെബിൻ, സിദ്ധിക്ക്, സന്തോഷ്‌ കീഴാറ്റൂർ, തലൈവാസൽ വിജയ്, സുനിൽ സുഗത, ഡോ. സംഗീത് ധർമ്മരാജൻ, നാരായണൻകുട്ടി, ദീപു, ശംഭു, മുരുകേശൻ, ജയൻ, ജെ.പി മണക്കാട്, സരയു മോഹൻ, സീമ ജി നായർ, അനു നായർ, നീനക്കുറുപ്പ്‌, വർഷ, അനീഷ, ഡോ. അഞ്ചു സംഗീത്,

മാസ്റ്റർ അർജുൻ സംഗീത്, മാസ്റ്റർ സഞ്ജയ്, മാസ്റ്റർ അർജുൻ അനിൽ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡോ: സംഗീത് ധര്‍മ്മരാജന്‍, വിനയന്‍ പി വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് രചന. അനില്‍ പനച്ചൂരാന്‍റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകരുന്നു. ബോള്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറിലാണ് നിര്‍മാണം.

ഛായാഗ്രഹണം രജീഷ് രാമന്‍, എഡിറ്റിങ് അയൂബ്ഖാന്‍, സംഗീതം രഞ്ജിന്‍ രാജ്, കലാസംവിധാനം നാഥന്‍ മണ്ണൂര്‍, ഗാനങ്ങള്‍ അനില്‍ പനച്ചൂരാന്‍, മേക്കപ്പ് ബൈജു ബാലരാമപുരം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജെ.പി മണക്കാട്, വസ്ത്രാലങ്കാരം കുമാര്‍ എടപ്പാള്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രവീണ്‍, അസോസിയേറ്റ് ഡയറക്ടേഴ്സ് മഹേഷ്, വിഷ്ണു.

സൗണ്ട് ഡിസൈന്‍ ആനന്ദ് ബാബു, പ്രൊജക്റ്റ് ഡിസൈന്‍ ഡോ: അഞ്ജു സംഗീത്, ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ സഞ്ജയ് പാല്‍, സ്റ്റില്‍സ് ജയപ്രകാശ് ആതളൂര്‍, വാര്‍ത്താ പ്രചരണം സുനിത സുനിൽ. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്സ് രാജന്‍ മണക്കാട്, ഷാജി കൊല്ലം. ഡിസൈന്‍ റോസ്‌മേരി ലില്ലു.

Tags:    
News Summary - Indran's 'Within Seconds' trailer released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.