ചലച്ചിത്രമേളയുടെ ഏഴാം ദിവസമായ വ്യാഴാഴ്ച്ച വെള്ളിത്തിരയിലെത്തുന്നത് പ്രേക്ഷകപ്രീതി നേടിയ 72 ചിത്രങ്ങൾ. മുന്‍ പ്രദർശനങ്ങളിൽ സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കിയ നിരവധി ചിത്രങ്ങൾ നാളത്തെ പട്ടികയിലുണ്ട്.
അന്താരാഷ്ട്ര വിഭാഗം
ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്
ജാഫർ പനാഹി സംവിധാനം ചെയ്ത, 2025 കാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ പാം ദ് ഓർ ജേതാവായ ഈ ചിത്രം മൂന്ന് മണിക്ക് ഏരീസ്‌പ്ലെക്സ്-1ൽ.
ഓൾ ദി പ്രസിഡന്റ്സ് മെൻ
അലൻ ജെ. പകുല സംവിധാനം ചെയ്ത, നാല് ഓസ്കാർ പുരസ്കാരങ്ങൾ നേടിയ ക്ലാസിക് ചിത്രം ഹോമേജ് വിഭാഗത്തിൽ രാത്രി 8.15ന് ന്യൂ-3 തിയറ്ററിൽ.
സംസാര
നിശ്ശബ്ദ സിനിമകളുടെ ആരാധകർക്ക് ഗാരിൻ നുഗ്രോഹോ സംവിധാനം ചെയ്ത ഇന്തോനേഷ്യൻ മാസ്റ്റർപീസ് രാവിലെ 9.15ന് ശ്രീ പത്മനാഭ തിയറ്ററിൽ കാണാം.
ഇന്ത്യൻ സിനിമ നൗ
ഫുൾ പ്ലേറ്റ്, ഹെർത്ത് ആൻഡ് ഹോം, സോങ്സ് ഓഫ് ഫോർഗോട്ടൻ ട്രീസ് എന്നീ ചിത്രങ്ങളുടെ പ്രദർശനം.
മലയാളം സിനിമ ടുഡേ
ശേഷിപ്പ്, അന്യരുടെ ആകാശങ്ങൾ, സമസ്ഥ ലോക, മോഹം, ശവപ്പെട്ടി, അംബ്രോസിയ, ചാവുകല്യാണം എന്നിവ ഉൾപ്പെടുന്ന ശക്തമായ പ്രാദേശിക സിനിമകൾ.
ഫീമെയിൽ ഫോക്കസ്
നോ അദർ ചോയ്സ്, സിറാത്ത്, ഡ്രീംസ് (സെക്‌സ് ലവ്) എന്നീ ചിത്രങ്ങളിലൂടെ സ്ത്രീകളുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്നു.
വേൾഡ് & കണ്ടെമ്പററി സിനിമ
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പലസ്തീൻ 36, വാജിബ്, ബീഫ് എന്നിവയും ഉൾപ്പെടുന്നു.
മലയാളം സിനിമ ആസ്പദമാക്കിയ ദേശീയ സെമിനാർ വ്യാഴം ഉച്ചക്ക് 2.30ന് നിളയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.