ആമിറിന്റെ 'മേള' സഹോദരൻ ഫൈസൽ ഖാന്റെയും ട്വിങ്കിൾ ഖന്നയുടെയും കരിയർ തകർത്തു

മിർ ഖാൻ ചിത്രം മേളയുടെ പരാജയം നടി ട്വിങ്കിൾ ഖന്നയുടെയും അഭിനേതാവും ആമിറിന്റെ സഹോദരനുമായ ഫൈസൽ ഖാന്റെയും സിനിമ കരിയറിനെ മോശമായി ബാധിച്ചെന്ന് സംവിധായകൻ ധർമ്മേഷ് ദർശൻ. ട്വിങ്കിൾ സിനിമ വിട്ടെന്നും മേളക്ക് ശേഷം ഫൈസൽ ഖാന് ബോളിവുഡിൽ നല്ല അവസരങ്ങൾ ലഭിച്ചില്ലെന്നും ധർമ്മേഷ് പറഞ്ഞു. ബോളിവുഡിൽ തിളങ്ങാൻ സാധിക്കാതിരുന്നത് ഫൈസലിൽ മാനസിക ബുദ്ധിമുട്ടുകളുണ്ടാക്കിയെന്നും കൂട്ടിച്ചേർത്തു.

'നടി ട്വിങ്കിൾ ഖന്ന ബോളിവുഡിൽ തിളങ്ങി നിൽക്കുമ്പോഴാണ് 2000 ൽ ആമിറിനൊപ്പം മേള ചെയ്യുന്നത്. അക്കാലത്ത് ട്വിങ്കിളിന്റെതാ‍യി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ബോക്സോഫീസിൽ വൻ വിജയമായിരുന്നു. വൻ ഹൈപ്പിൽ നിൽക്കുമ്പോഴുള്ള പരാജയം ട്വിങ്കിളിനെ തളർത്തിയിരുന്നു. മേളയിൽ നടിയുടെ പ്രകടനത്തെയും വിമർശിച്ചിരുന്നു. തുടർന്ന് 2001 ഓടെ നടി അഭിനയം അവസാനിപ്പിച്ചു.

ആമിർ ഖാന്റെ സഹോദരൻ ഫൈസൽ ഖാന്റെ ആദ്യത്തെ ചിത്രമായിരുന്നു മേള. ചിത്രത്തിന്റെ പരാജയം ഫൈസലിന്റെ സിനിമാ ജീവിതത്തെയും മോശമായി ബാധിച്ചു. പിന്നീട് നല്ല അവസരങ്ങൾ ലഭിക്കാതെ വന്നു. അതിന് ശേഷം കുറച്ച് സിനിമകൾ ലഭിച്ചെങ്കിലും അതൊന്നും വിജയം കണ്ടില്ല. ഇത് നടനെ മാനസികമായി തളർത്തി'. തന്റെ കരിയർ നശിപ്പിച്ചത് ആമിറാണെന്ന ആരോപിച്ച് ഫൈസൽ രംഗത്തെത്തിയിരുന്നു.

Tags:    
News Summary - How Mela’s failure affected Twinkle Khanna and Dharmesh Darshan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.