ഹൊറർ ത്രില്ലർ ചിത്രം 'ചിത്തിനി' തിയറ്ററുകളിലെത്തുന്നു

അമിത്ത് ചക്കാലക്കൽ,വിനയ് ഫോർട്ട്, മോക്ഷ , പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചിത്തിനി.ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രം സെപ്തംബർ 27ന് തിയറ്ററുകളിൽ എത്തും. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസാണ് ചിത്തിനി നിർമിക്കുന്നത്.

ജോണി ആന്റണി, ജോയ് മാത്യൂ,സുധീഷ്‌, ശ്രീകാന്ത് മുരളി, ജയകൃഷ്ണൻ, മണികണ്ഠൻ ആചാരി, സുജിത്ത് ശങ്കർ,പ്രമോദ് വെളിയനാട്,രാജേഷ് ശര്‍മ്മ,ഉണ്ണിരാജ, അനൂപ്‌ ശിവസേവൻ, കൂട്ടിക്കൽ ജയചന്ദ്രൻ, ജിബിൻ ഗോപിനാഥ്, ജിതിൻ ബാബു,ശിവ ദാമോദർ,വികാസ്, പൗളി വത്സൻ,അമ്പിളി അംബാലി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

കെ .വി അനിലിന്റേതാണ് ചിത്രത്തിന്റെ കഥ. ഈസ്റ്റ് കോസ്റ്റ് വിജയൻ, കെ. വി അനിൽ എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും.ഛായാഗ്രഹണം-രതീഷ്‌ റാം,എഡിറ്റിംഗ് -ജോൺകുട്ടി,മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ, കലാസംവിധാനം- സുജിത്ത് രാഘവ്.എക്സിക്യുട്ടീവ്‌ പ്രൊഡ്യൂസർ- രാജശേഖരൻ. ഈസ്റ്റ് കോസ്റ്റ് വിജയൻ, സന്തോഷ്‌ വർമ്മ, സുരേഷ് എന്നിവരുടെ വരികൾക്ക് രഞ്ജിൻ രാജ് സംഗീത സംവിധാനം നിർവഹിക്കുന്നു.

Tags:    
News Summary - Horror Thriller Movie Chithini Released On September 27

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.