പ്രതീക്ഷകളുടെ സൗന്ദര്യവുമായി എ.ആര്‍. റഹ്‌മാന്‍റെ ഹോപ്പ് ഗാനം; ആടുജീവിതം പ്രൊമോഷണല്‍ ഗാനമെത്തി

ഏറെക്കാത്തിരിക്കുന്ന സിനിമയായ ആടുജീവിതത്തിനായി ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് എ.ആര്‍. റഹ്‌മാന്‍ ഒരുക്കിയ ഹോപ്പ് ഗാനം പുറത്തുവിട്ടു. ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായാണ് ഗാനം ഒരുക്കിയത്.  മനുഷ്യനെ മുന്നോട്ട് നയിക്കുന്ന പ്രതീക്ഷകളെ അവതരിപ്പിക്കുന്ന ഗാനത്തിന്‍റെ കോണ്‍സെപ്റ്റും വീഡിയോ ഡയറക്ഷനും ചെയ്തിരിക്കുന്നത് ആടുജീവിതം സംവിധായകൻ ബ്ലെസി തന്നെയാണ്.


അഞ്ച് ഭാഷകളിലായി ഒരുക്കിയിരിക്കുന്ന ഹോപ്പ് ഗാനത്തിന്‍റെ വരികൾ റഫീഖ് അഹമ്മദ്, പ്രസണ്‍ ജോഷി, വിവേക്, ജയന്ത് കൈക്കിനി, രാകേന്ദു മൗലി, എ.ആര്‍ റഹ്‌മാന്‍, റിയാഞ്ജലി എന്നിവർ ചേർന്നാണ്. എ.ആര്‍. റഹ്‌മാനും റിയാഞ്ജലിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.


Full View


മാര്‍ച്ച് 28 ന് തിയേറ്ററുകളില്‍ എത്തുന്ന 'ആടുജീവിത'ത്തിൽ പൃഥ്വിരാജ് സുകുമാരനും അമല പോളുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. പൃഥ്വിരാജിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാകും ആടുജീവിതമെന്നാണ് അണിയറപ്രവർത്തകരുടെ വിലയിരുത്തൽ. ഓസ്‌കാര്‍ അവാര്‍ഡ് ജേതാക്കളായ എ.ആര്‍. റഹ്‌മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്നു. 

ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്.

സുനില്‍ കെ.എസ് ആണ് ഛായാഗ്രഹണം, എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രിന്‍സ് റാഫേല്‍, ദീപക് പരമേശ്വരന്‍, കോസ്റ്റ്യൂം ഡിസൈനര്‍ - സ്റ്റെഫി സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - റോബിന്‍ ജോര്‍ജ്, ലൈന്‍ പ്രൊഡ്യൂസര്‍ - സുശീല്‍ തോമസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ - പ്രശാന്ത് മാധവ്, മേക്കപ്പ് - രഞ്ജിത്ത് അമ്പാടി, വീഡിയോഗ്രാഫി - അശ്വത്, സ്റ്റില്‍സ് - അനൂപ് ചാക്കോ, മാര്‍ക്കറ്റിംഗ്: ക്യാറ്റലിസ്റ്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്. 

Tags:    
News Summary - Hope Song -The Goat Life Aadujeevitham promo song

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.