'ട്രംപിനെ അഭിനയിപ്പിക്കണ്ടായിരുന്നു, ആ രംഗം നീക്കം ചെയ്യാൻ ആഗ്രഹിക്കുന്നു' - ക്രിസ് കൊളംബസ്
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ? 1992ൽ ക്രിസ് കൊളംബസിന്റെ ഹോം എലോണ്‍ 2: ലോസ്റ്റ് ഇന്‍ ന്യൂയോര്‍ക്ക് എന്ന ചിത്രത്തിലാണ് അതിഥി വേഷത്തില്‍ ട്രംപ് എത്തിയത്. ഇപ്പോൾ ട്രംപിനെ സിനിമയിൽ അഭിനയിപ്പിച്ചതിൽ പശ്ചാത്താപം ഉണ്ടെന്ന് തുറന്നു പറയുകയാണ് സംവിധായകന്‍ ക്രിസ് കൊളംബസ്.
1997ല്‍ പുറത്തിറങ്ങിയ ഹോം എലോണ്‍ സീക്വലിലാണ് ഏഴ് സെക്കന്‍ഡുള്ള സീനില്‍ ട്രംപ് പ്രത്യക്ഷപ്പെടുന്നത്. കുട്ടിയുടെ കഥാപാത്രത്തിന് വഴി പറഞ്ഞു കൊടുക്കുന്നയാളായാണ് ട്രംപ് എത്തിയത്. ഈ രംഗം ഇപ്പോള്‍ കട്ട് ചെയ്ത് കളയാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ സാധിക്കില്ല. ഇപ്പോള്‍ ഈ സീന്‍ കട്ട് ചെയ്താല്‍ എന്നെ രാജ്യത്തു നിന്ന് പുറത്താക്കും ക്രിസ് പറഞ്ഞു. നാടുകടത്തപ്പെടുമോയെന്ന ഭയംകൊണ്ടാണ് അങ്ങനെ ചെയ്യാതിരുന്നതെന്നും ട്രംപിനെ സിനിമയിൽ ഉൾപ്പെടുത്തിയതിനെ ശാപമായെന്നും കഷ്ടതയുണ്ടാക്കിയതെന്നും ക്രിസ് പറഞ്ഞു.
ഇതാദ്യമായല്ല ക്രിസ് കൊളംബസ് ട്രംപിനെതിരെ പറയുന്നത്. 2023ൽ ബിസിനസ് ഇൻസൈഡറിന് നൽകിയ അഭിമുഖത്തിൽ ട്രംപ് തന്റെ സിനിമയിലേക്ക് ഭീഷണിപ്പെടുത്തിക്കൊണ്ട് കടന്നുവന്നുവെന്ന് പറഞ്ഞിരുന്നു. അക്കാലത്ത് ട്രംപിന്റെ ഉടമസ്ഥതയിലായിരുന്ന പ്ലാസ ഹോട്ടലിൽ സിനിമ ചിത്രീകരിക്കണമെങ്കിൽ ട്രംപിനെ അതിഥി വേഷത്തിൽ അഭിനയിപ്പിക്കണമായിരുന്നെന്നും ക്രിസ് അവകാശപ്പെട്ടിരുന്നു. ഇതിനെതിരെ ട്രംപും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.