'ഹെർ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

അഞ്ചു സ്ത്രീകൾ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന 'ഹെർ' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഫ്രൈഡേ, ലോ പോയിന്‍റ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ലിജിൻ ജോസ് ആണ് സംവിധായകൻ.

പാർവതി തെരുവോത്ത്, ഐശ്വര്യാ രാജേഷ്, ഉർവ്വശി, രമ്യ നമ്പീശൻ, ലിജോ മോൾ ജോസ് എന്നിവരാണ് ഇതിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. പ്രതാപ് പോത്തൻ, ഗുരു സോമസുന്ദരം, രാജേഷ് രാഘവൻ, ശ്രീകാന്ത് മുരളി, മാലാ പാർവതി എന്നിവരും പ്രധാന താരങ്ങളാണ്.


എ.ടി. സ്റ്റുഡിയോസിന്‍റെ ബാനറിൽ അനീഷ് എം. തോമസ് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ നിർമ്മാണം പൂർത്തിയായി വരുന്നു.

അർച്ചന വാസുദേവിന്‍റേതാണ് തിരക്കഥ. സംഗീതം -ഗോവിന്ദ് വസന്ത. ഛായാഗ്രഹണം. ചന്ദ്രു സെൽവരാജ്. എഡിറ്റിങ് - കിരൺ ദാസ്. കലാസംവിധാനം - എം.എം. ഹംസ. മേക്കപ്പ് - റോണക്സ്സേസ്യർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ - സുനിൽ കാര്യാട്ടുകര. പ്രൊഡക്ഷൻ മാനേജർ - കല്ലാർ അനിൽ. പ്രൊഡക്ഷൻ എക്സിക്യുട്ടീവ് - ഷിബു പന്തലക്കോട്. പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി. സുശീലൻ. പി.ആർ - വാഴൂർ ജോസ്.

Tags:    
News Summary - Her malayalam movie first look poster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.