അയ്യപ്പൻ നായരുടെ ഭാര്യ കറുത്തവളാകാൻ പോലും ഒരു കാരണമുണ്ട്...

കറുത്ത സൗന്ദര്യങ്ങൾ മലയാളസിനിമക്ക് എവിടെയോ നഷ്ട്ടപ്പെട്ടുവെന്ന്​ നടൻ ഹരീഷ്​ പേരടി. ഇപ്പോൾ കറുത്ത നായക​െൻറ കഥകൾ പറയാനും നായികക്ക് വെളുപ്പ് നിർബന്ധമാണെന്നും ഹരീഷ്​ പേരടി ഫേസ്​ബുക്കിൽ പോസ്റ്റ്​ ചെയ്​ത കുറിപ്പിൽ പറയുന്നു. വെളുത്ത നായകൻ ഒരിക്കലും കറുത്തപെണ്ണിനേ പ്രേമിക്കാൻ പാടില്ലാ എന്നും സിനിമ കാണുന്ന നമുക്ക് ഉറപ്പാണ്. അയ്യപ്പൻ നായരുടെ ഭാര്യ കറുത്തവളാവൻ പോലും ഒരു കാരണമുണ്ട്.. അയാൾ ശരിക്കും ഒരു നായരല്ലാ എന്നതുതന്നെ. 

വിഖ്യാത സംവിധായകൻ ഭരതനെ കുറിച്ചും പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്​. കറുത്ത നിറത്തിന് ഞങ്ങളുടെ ടീനേജ് മനസ്സിൽ നായികാ സങ്കൽപമുണ്ടാക്കിയ സംവിധായകനാണ്​ ഭരതനെന്നും പിന്നിട് കറുത്ത നിറമുള്ള പെൺകുട്ടികളെ കാണുമ്പോൾ ബഹുമാനം ഉണ്ടാക്കിയ കലാകാരനാണ്​ അദ്ദേഹമെന്നും ഹരീഷ്​ കുറിച്ചു.

ഫേസ്​ബുക്ക്​ പോസ്റ്റി​െൻറ പൂർണ്ണരൂപം

കറുത്ത നിറത്തിന് ഞങ്ങളുടെ ടീനേജ് മനസ്സിൽ നായികാ സങ്കൽപമുണ്ടാക്കിയ സംവിധായകൻ... പിന്നിട് കറുത്ത നിറമുള്ള പെൺകുട്ടികളെ കാണുമ്പോൾ ബഹുമാനം ഉണ്ടാക്കിയ കലാകാരൻ ... അന്നത്തെ കാമുകൻമാർക്ക് കാമുകി ഒരു ഭരതൻ ടച്ചാണെന്ന് പറയുന്നത് തന്നെ ഒരു അഭിമാനമായിരുന്നു... സൂര്യ എന്ന നടി പറങ്കി മലയിലൂടെ വളർന്ന് ആദാമി​െൻറ വാരിയെല്ലിൽ എത്തുമ്പോഴേക്കും കലയും കച്ചവടവും നടക്കുന്ന സിനിമാ സൗന്ദര്യബോധമായി അത് മാറിയിരുന്നു.. ശാരിയിലൂടെയും മാതുവിലൂടെയും അത് കുറച്ച് കാലം കൂടി നിലനിന്നിരുന്നെങ്കിലും ആ കറുത്ത സൗന്ദര്യങ്ങൾ മലയാളസിനിമക്ക് എവിടെയോ നഷ്ട്ടപ്പെട്ടു...

ഇപ്പോൾ കറുത്ത നായക​െൻറ കഥകൾ പറയാനും നായികക്ക് വെളുപ്പ് നിർബന്ധമാണ്.. വെളുത്ത നായകൻ ഒരിക്കലും കറുത്തപെണ്ണിനേ പ്രേമിക്കാൻ പാടില്ലാ എന്നും സിനിമ കാണുന്ന നമുക്ക് ഉറപ്പാണ്... അയ്യപ്പൻ നായരുടെ ഭാര്യ കറുത്തവളാവാൻ പോലും ഒരു കാരണമുണ്ട്.. അയാൾ ശരിക്കും ഒരു നായരല്ലാ എന്നതുതന്നെ... ഇന്ന് കറുത്തവളുടെ കഥ പറയാനും വെളുത്ത നടികൾ കറുത്ത നിറം കലക്കിയ പാത്രത്തിൽ ചാടണം... നമ്മുടെ വെളുത്ത നടി നടൻമാർ നമുക്ക് വേണ്ടി എത്ര കഷട്ടപെടുന്നുണ്ട് ല്ലേ ?...

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.