Posted On
date_range Updated On
date_range 'മതം മാറാൻ സ്വാതന്ത്ര്യമുള്ളതുപോലെ ജാതി മാറാൻ സ്വാതന്ത്ര്യമുണ്ടോ?'
തിരുവനന്തപുരം: ഹാഥ്റസിൽ ദലിത് പെൺകുട്ടിക്കെതിരായ കൂട്ടബലാത്സംഗത്തിെൻറ പശ്ചാത്തലത്തിൽ ജാതിവ്യവസ്ഥയെ പ്രതിപാദിച്ചുകൊണ്ടുള്ള നടൻ ഹരീഷ് പേരടിയുടെ പോസ്റ്റ് ശ്രദ്ധേയമാകുന്നു.
ഹരീഷ് പേരടിയുടെ ഫേസ്ബുക് പോസ്റ്റ്:
മതം മാറാൻ സ്വാതന്ത്ര്യമുള്ളതുപോലെ ജാതി മാറാൻ ഇവിടെ സ്വാതന്ത്ര്യമുണ്ടോ?...രാമന്റെ ജാതിയിൽ നിന്ന് വാൽമീകിയുടെ ജാതിയിലേക്ക്..ഗാന്ധിയിൽ നിന്ന് അംബേദക്കറിലേക്ക് ...ആനുകൂല്യങ്ങളൊന്നും വേണ്ടന്ന് എഴുതി കൊടുത്ത് നായരിൽ നിന്നും നമ്പൂതിരിയിൽ നിന്നും പുലയിനിലേക്ക്..പറ്റില്ലല്ലേ...ദളിത് സഹയാത്രികനാവാതെ രേഖാമൂലം ദളിതനാവാൻ പറ്റില്ലല്ലേ...അങ്ങിനെ സാധിക്കുമായിരുന്നെങ്കിൽ കുറച്ചുകൂടി ഊർജത്തോടെ ജീവിക്കാമായിരുന്നു...ശരിക്കും നല്ല കളികൾ കളിക്കാമായിരുന്നു...ഇതിപ്പോൾ ഗാലറിയിലിരുന്ന് കളി കാണുന്നത് പോലെയുണ്ട്...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.