നടി ഹൻസിക മോട്‌വാനിയും സുഹൃത്ത് സൊഹൈൽ കത്തൂര്യയും വിവാഹിതരായി. ജയ്പൂരിലെ മുണ്ടേട്ട ഫോർട്ടിൽ വെച്ച് ഡിസംബർ 4നായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. വിവാഹ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്.
നേരത്തെ തന്നെ നടിയുടെ മെഹന്ദി, സംഗീത് ചിത്രങ്ങൾ പ്രേക്ഷരുടെ ഇടയിൽ ഇടം പിടിച്ചിരുന്നു. നടിക്കും സൊഹൈലിനും ആശംസ നേർന്ന് ആരാധകരും സുഹൃത്തുക്കളും രംഗത്ത് എത്തിയിട്ടുണ്ട്.
ഹൻസികയുടെ ബിസിനസ് പങ്കാളിയാണ് സൊഹൈൽ. 2020 മുതൽ ഇരുവരും ഒന്നിച്ച് ഇവന്റ് മാനേജ്മന്റെ് കമ്പനി നടത്തി വരുകയാണ്. ഈ ബന്ധമാണ് വിവാഹത്തിലെത്തിയത്.
ബോളിവുഡിലൂടെയാണ് ഹൻസിക കരിയർ ആരംഭിച്ചതെങ്കിലും തെന്നിന്ത്യൻ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഹൃത്വിക് റോഷന്‍ നായകനായ കോയി മില്‍ഗയ എന്ന ചിത്രത്തില്‍ ബാലതാരമായാണ് ഹന്‍സിക സിനിമയിൽ ചുവട് വെച്ചത്. തെലുങ്ക് ചിത്രമായ ദേശമുദുരുവിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഹിന്ദി സിനിമകളിലും അഭിനയിച്ചു. തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലും സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.