സൂപ്പർതാര സിനിമകളാണ് ഈ വർഷം മേയിൽ റിലീസിനെത്തുന്നത്. തമിഴിൽ സൂര്യയുടെ 'റെട്രോ', ശശികുമാർ ചിത്രം 'ടൂറിസ്റ്റ് ഫാമിലി' തെലുങ്കിൽ നിന്ന് നാനിയുടെ 'ഹിറ്റ് 3' ഹിന്ദിയിൽ അജയ് ദേവ്ഗൺ ചിത്രമായ 'റെയ്ഡ് 2' കൂടാതെ ഹോളിവുഡ് ചിത്രമായ 'തണ്ടർബോൾട്ട്സ്' എന്നീ സിനിമകളാണ് മെയ് ഒന്നിന് തിയറ്ററിൽ എത്തുന്നത്.
സൂര്യ ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് റെട്രോ. ആക്ഷനും റൊമാൻസും കൂടിക്കലർന്ന ചിത്രം സൂര്യയുടെ ഒരു വമ്പൻ തിരിച്ചുവരവാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ചിത്രം തമിഴ്നാട്ടിൽ നിന്നും ഇതുവരെ 2.70 കോടി അഡ്വാൻസ് ബുക്കിങ്ങിൽ നേടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിൽ 1030 ഷോകളിൽ നിന്ന് 1.50 ലക്ഷം ടിക്കറ്റുകളാണ് റെട്രോ വിറ്റത്. സൂര്യയുടെ 44-ാം ചിത്രമായി ഒരുങ്ങുന്ന സിനിമയാണ് റെട്രോ. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേതെന്നാണ് സൂചന. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക.
ശശികുമാർ നായകനാകുന്ന ടൂറിസ്റ്റ് ഫാമിലിയാണ് മെയ് ഒന്നിന് റിലീസിനെത്തുന്ന മറ്റൊരു തമിഴ് ചിത്രം. അബിഷൻ ജിവിന്ത് സംവിധാനം ചെയ്യുന്ന ചിത്രം കോമഡി എന്‍റർടൈയ്നർ ആയിട്ടാണ് ഒരുങ്ങുന്നത്. സിമ്രാൻ ആണ് സിനിമയെ നായിക. ഗുഡ് നൈറ്റ്, ലവർ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾ നിർമിച്ച മില്യൺ ഡോളർ സ്റ്റുഡിയോസും ഒപ്പം എം.ആർ.പി എൻന്‍റർ ടൈയ്ൻമെന്‍റ് ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
നാനിയുടെ പുതിയ ചിത്രമാണ് ഹിറ്റ് 3. നാനിയുടെ 32-ാമത് സിനിമയാണിത്. സൈലേഷ് കൊളാനു രചനയും സംവിധാനവും നിർവ്വഹിക്കുന്നഒരു തെലുങ്ക് ആക്ഷൻ ത്രില്ലർ ചിത്രമാണ് ഹിറ്റ് ദ തേർഡ് കേസ്. വാൾ പോസ്റ്റർ സിനിമയുടെയും യൂണീമസ് പ്രൊഡക്ഷൻസിന്റെയും കീഴിൽ പ്രശാന്തി തിപിർനേനിയും നാനിയും ചേർന്നാണ് ഇത് നിർമ്മിക്കുന്നത്
അജയ് ദേവ്ഗണിനെ നായകനാക്കി രാജ്‌കുമാർ ഗുപ്ത സംവിധാനം ചെയ്യുന്ന 'റെയ്ഡ് 2' ആണ് ബോളിവുഡിൽ നിന്നെത്തുന്ന ചിത്രം. 2018 ൽ പുറത്തിറങ്ങിയ റെയ്ഡ് എന്ന സിനിമയുടെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രത്തെ ത്രില്ലർ ഴോണറിൽ ആണ് ഒരുക്കിയിരിക്കുന്നത്. റിതേഷ് ഷാ, രാജ് കുമാർ ഗുപ്ത, ജയദീപ് യാദവ്, കരൺ വ്യാസ് എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ വാണി കപൂർ, റിതേഷ് ദേശ്മുഖ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാർവെൽ ചിത്രമായ തണ്ടർബോൾട്ട്സും ഇന്ത്യയിൽ എത്തുന്നത് മെയ് ഒന്നിനാണ്. മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിലെ ഫേസ് ഫൈവിന്റെ അവസാന ചിത്രമാകും 'തണ്ടർബോൾട്ട്സ്'.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.