ചിരിപ്പിക്കാന്‍ ഫഹദ് ഫാസിൽ; പാച്ചുവും അത്ഭുത വിളക്കും ടീസർ പുറത്ത്

 ഫഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കി സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാച്ചുവും അത്ഭുത വിളക്കും’. ചിത്രത്തിന്റെ ടീസർ പുറത്ത്. ഒരു ഹാസ്യചിത്രമായിരിക്കുമെന്നാണ് ടീസർ നൽകുന്ന സൂചന. വിഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.

സംവിധായകൻ അഖില്‍ സത്യനാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഫഹദ് ഫാസിലിനോടെപ്പം ഇന്നസെന്റ്, ഇന്ദ്രന്‍സ്, നന്ദു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് ചിത്രത്തിന്റെ നിര്‍മാണവും വിതരണവും നിര്‍വഹിക്കുന്നത്.

ശരണ്‍ വേലായുധനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജസ്റ്റിന്‍ വര്‍ഗ്ഗീസാണ് സംഗീതം.ഗോവ, എറണാകുളം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

Full View


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.