സന്ദീപ് പ്രദീപിന്റെ മിസ്റ്ററി ത്രില്ലർ; 'എക്കോ' നേടിയത്...
സന്ദീപ് പ്രദീപിന്റെ മിസ്റ്ററി ത്രില്ലർ ചിത്രം 'എക്കോ' ബോക്സ് ഓഫിസിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം പന്ത്രണ്ടാം ദിവസം ചിത്രം നേടിയത് 85 ലക്ഷമാണ്. ഇതോടെ ചിത്രത്തിന്‍റെ മൊത്തം കലക്ഷൻ 29.75 കോടിയാണ്. 'എക്കോ' 22.10 കോടി രൂപയാണ് ഇന്ത്യയിൽ നിന്നും നേടിയതെന്ന് സാക്നിൽക് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കിഷ്കിന്ധാ കാണ്ഡത്തിനുശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, എഴുത്തുകാരനും ഛായാഗ്രാഹകനുമായ ബാഹുൽ രമേശ് എന്നിവരുടെ കൂട്ടുകെട്ടിൽ ഒരുങ്ങിയ മിസ്റ്ററി ത്രില്ലർ ചിത്രമാണ് എക്കോ. സിനിമാസ്വാദകർക്ക് പുത്തൻ ദൃശ്യാനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്. എക്കോയിൽ സൗരബ് സച്ച്‌ദേവ്, വിനീത്, നരേൻ, അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ്, ബിയാന മോമിൻ, സീ ഫൈ, രഞ്ജിത് ശങ്കർ, ശ്രീലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം മുജീബ് മജീദും എഡിറ്റിങ് സൂരജ് ഇ.എസുമാണ്.
കിഷ്കിന്ധാ കാണ്ഡം, വെബ് സീരീസായ കേരള ക്രൈം ഫയൽസ്: സീസൺ 2 എന്നിവക്ക് ശേഷം ബാഹുലിന്റെ 'അനിമൽ ട്രൈലോജി'യിലെ അവസാന അധ്യായമാണ് 'എക്കോ' എന്ന് നിർമാതാക്കൾ പറയുന്നു. മൃഗസാന്നിധ്യമുള്ള കഥാലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങളും ധാർമിക സംഘർഷങ്ങളുമാണ് മൂന്നു കഥകളിലും വിഷയമാകുന്നത്. കിഷ്കിന്ധാകാണ്ഡത്തിൽ കുരങ്ങുകൾക്ക് പ്രാധാന്യം നൽകിയപ്പോൾ എക്കോയിൽ അത് നായകൾക്കാണ്.
ആരാധ്യ സ്റ്റുഡിയോസിന്‍റെ ബാനറിൽ എം.ആർ.കെ ജയറാമിന്‍റെ ആദ്യ നിർമാണ സംരംഭമാണിത്. സംഗീതം- മുജീബ് മജീദ്. എഡിറ്റർ- സൂരജ് ഇ എസ്. കലാസംവിധായകൻ- സജീഷ് താമരശ്ശേരി. പ്രൊഡക്ഷൻ കൺട്രോളർ- ഷാഫി ചെമ്മാട്. ഓഡിയോഗ്രാഫി- വിഷ്ണു ഗോവിന്ദ് എന്നിവരാണ്. പ്രശസ്ത നിർമാണ കമ്പനിയായ ഡ്രീം വാരിയർ പിക്‌ചേഴ്‌സാണ് എക്കോ തമിഴ്‌നാട്ടിൽ റിലീസ് ചെയ്യുന്നത്. കർണാടകയിൽ, പ്രശസ്ത നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയുടെ ലൈറ്റർ ബുദ്ധ ഫിലിംസാണ് എക്കോ വിതരണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.