ഈ ആഴ്ച ഒ.ടി.ടിയിൽ എത്തിയ മലയാള ചിത്രങ്ങൾ...

ഉയിർ

റോഷൻ മാത്യു പ്രധാന വേഷത്തിലെത്തുന്ന ‘ഉയിർ’ ഓഗസ്റ്റ് 4 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചു. യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട അന്വേഷണാത്മക ക്രൈം ത്രില്ലറാണ് ചിത്രം. ഒരു പ്രൊബേഷണറി സബ് ഇൻസ്‌പെക്ടർ അന്വേഷിക്കുന്ന കേസുകളിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ലഭ്യമാണ്.

സത്യത്തിൽ സംഭവിച്ചത്

‘സത്യത്തിൽ സംഭവിച്ചത്’ ഓഗസ്റ്റ് 7 മുതൽ സൺ നെക്സ്റ്റിൽ സ്ട്രീമിങ് ആരംഭിച്ചു. ആകാശ് മേനോൻ, ദിൽഷാന, ദിലീഷ് പോത്തൻ, ജോണി ആന്റണി, ശ്രീകാന്ത് മുരളി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം നിഗൂഢതയും നർമ്മവും ചേർന്ന കഥയാണ് പറയുന്നത്. ഗ്രാമത്തിലെ കുളങ്ങൾക്കും കിണറുകൾക്കും താഴെ ഒളിപ്പിച്ച നിധിയെക്കുറിച്ചുള്ള പഴയ വിശ്വാസവും അതിനെ ചുറ്റിപ്പറ്റിയുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പശ്ചാത്തലം.

കാട്ടാളൻ

ആന്റണി വർഗീസ്, രജിഷ വിജയൻ, കബീർ ദുഹാൻ സിങ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘കാട്ടാളൻ’ ഓഗസ്റ്റ് 13ന് മനോരമ മാക്സിലൂടെ സ്ട്രീമിങ് ആരംഭിക്കും. ആനക്കൊമ്പ് കടത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ആക്ഷൻ ത്രില്ലറാണിത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ലഭ്യമാകും.

അനോമി

ഭാവനയും റഹ്മാനും പ്രധാന വേഷങ്ങളിലെത്തുന്ന ‘അനോമി’ ജൂലൈ 24 മുതൽ പ്രൈം വീഡിയോയിൽ സ്ട്രീമിങ് ആരംഭിച്ചിരുന്നു. സഹോദരന്റെ കൊലപാതകത്തിന്റെ പിന്നിലെ സത്യം കണ്ടെത്താൻ സ്വന്തം നിലയിൽ അന്വേഷണം നടത്തുന്ന സാറ എന്ന യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്.

ചിന്ന ചിന്ന ആസൈ

‘ചിന്ന ചിന്ന ആസൈ’ ജൂലൈ 28 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചു. ഇന്ദ്രൻസ്, മധു, അപർണ ബാലമുരളി, വിഷ്ണു അഗസ്ത്യ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം വർഷ വാസുദേവാണ് സംവിധാനം ചെയ്തത്. വാരണാസിയുടെ പശ്ചാത്തലത്തിൽ രണ്ട് അപരിചിതർ തമ്മിൽ രൂപപ്പെടുന്ന ആത്മബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ലഭ്യമാണ്.

Tags:    
News Summary - Malayalam films released on OTT this week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.