ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ മാത്യു സ്കറിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മധുരമീ ജീവിതം’ തിയറ്ററുകളിലേക്ക് എത്തുന്നു. ജീവിതത്തിലെ ഒറ്റപ്പെടലും ആത്മബന്ധങ്ങളും ചർച്ചചെയ്യുന്ന ഒരു ഫാമിലി റൊമാന്റിക് ഡ്രാമയായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
മാത്യു സ്കറിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചനയും നിർമാണവും നിർവഹിക്കുന്നത് ശ്രീലാൽ പ്രകാശൻ ആണ്. സഹനിർമാതാക്കൾ ഡോ. ശ്രീകുമാർ ജെയും ശ്രീശൻ പ്രകാശനും ആണ്. മലയാളത്തിന്റെ പ്രിയനടൻ സിദ്ദീഖിന്റെ കരിയറിലെ 351-മത് ചിത്രം കൂടിയാണിത്. ചിത്രത്തിൽ റിട്ടയേർഡ് ബാങ്ക് മാനേജർ ചന്തുമേനോൻ എന്ന പ്രധാന കഥാപാത്രമായാണ് സിദ്ദീഖ് എത്തുന്നത്. വിനയ പ്രസാദ് മാധവി എന്ന അധ്യാപികയായും വേഷമിടുന്നു.
കൂടാതെ ജോണി ആന്റണി, റോയ്സെബാസ്റ്റ്യൻ, പൂജിത മേനോൻ, ദിനേഷ് പണിക്കർ, അൻസൽ പള്ളുരുത്തി, മറീന മൈക്കിൾ , ഗായത്രി സുരേഷ്, ദിൽഷ പ്രസന്നൻ, ഡേവിഡ്, വിവേക്ശ്രീ,ജനിക എസ് ലാൽ,ദുർഗ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.
സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കുന്ന മെലഡി ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. കുടുംബ ബന്ധങ്ങളുടെയും ജീവിതാനുഭവങ്ങളുടെയും വികാരങ്ങൾ മനോഹരമായ ഗാനത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്.
സംവിധാനം: മാത്യു സ്കറിയ, രചന & നിർമാണം: ശ്രീലാൽ പ്രകാശൻ, സഹനിർമാതാക്കൾ: ഡോ. ശ്രീകുമാർ ജെ, ശ്രീശൻ പ്രകാശൻ, പ്രൊഡക്ഷൻ കൺട്രോളർ ആന്റണി ഏലൂർ, സംഗീതം: അനന്തരാമൻ അനിൽ, ഗായകൻ: സൂര്യ ശ്യാം ഗോപാൽ, ഗാനരചന: പ്രശാന്തി ചൊവ്വര, എഡിറ്റിങ്: കപിൽ കൃഷ്ണ, ഛായാഗ്രഹണം: കൃഷ്ണ.പി എസ്, കലാസംവിധാനം: ശ്രീകുമാർ എം മേനോൻ, കോസ്റ്റ്യൂം: നയന ശ്രീകാന്ത്, സൗണ്ട് ഡിസൈൻ: സാബു, കളറിസ്റ്റ് : സുരേഷ് എസ് ആർ, ശബ്‌ദമിശ്രണം: സന്ദീപ് ശ്രീധരൻ.സ്റ്റിൽസ് രതീഷ് കർമ, സ്റ്റുഡിയോ & വിതരണം കെ ജി എഫ് ഫുൾ സ്ക്രീൻ സിനിമാസ്, പി ആർ ഒ എം കെ ഷെജിൻ,
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.