ചിത്രീകരണം പൂർത്തിയായി; 'ഈ വലയം' മേയ് 30തിന് തിയറ്ററുകളിലെത്തും

രഞ്ജി പണിക്കര്‍, നന്ദു, മുത്തുമണി, ശാലു റഹിം, ആഷ്‌ലി ഉഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രേവതി എസ്. വർമ കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഈ വലയം' എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായി.

ജി.ഡി.എസ്.എന്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോയ് വിലങ്ങന്‍പാറ നിർമിക്കുന്ന ചിത്രത്തിൽ

സാന്ദ്ര നായര്‍, അക്ഷയ് പ്രശാന്ത്, മാധവ് ഇളയിടം, ഗീത മാത്തന്‍, സിദ, ജയന്തി, ജോപി, അനീസ് അബ്രഹാം, കിഷോര്‍ പീതാംബരന്‍, കുമാര്‍, വിനോദ് തോമസ് മാധവ് തുടങ്ങിയവരും അഭിനയിക്കുന്നു.

ഈ കാലഘട്ടത്തിന്റെ അനിവാര്യമായ ചില ചോദ്യങ്ങളിലേക്കും, അന്വേഷണങ്ങളിലേക്കും പ്രേക്ഷകരെ കൊണ്ടു ചെന്നെത്തിക്കുന്ന സാമൂഹിക പ്രസക്തമായ വിഷയമാണ് ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ ഹംപിയുടെ മനോഹാരിത പൂർണമായും ഒപ്പിയെടുത്തിട്ടുള്ള ഗാന രംഗങ്ങള്‍ ചിത്രത്തിന്റെ പ്രത്യേകതയാണ്.

നവാഗതനായ ശ്രീജിത്ത് മോഹന്‍ദാസ് തിരക്കഥ സംഭാഷണം എഴുതുന്നു. ബോളിവുഡില്‍ ഏറേ ശ്രദ്ധേനായ അരവിന്ദ് കെ. ഛായാഗ്രഹണം നിർവഹിക്കുന്നു. റഫീക്ക് അഹമ്മദിന്‍റെ വരികൾക്ക് ജെറി അമല്‍ദേവാണ് ഈണം പകരുന്നത്. മധു ബാലകൃഷ്ണന്‍, ലതിക, സംഗീത, ദുര്‍ഗ്ഗ വിശ്വനാഥ്, വിനോദ് ഉദയനാപുരം എന്നിവരാണ് ഗായകര്‍.

എഡിറ്റർ-ശശികുമാര്‍, പ്രൊഡക്ഷൻ കണ്‍ട്രോളര്‍-ജോസ് വാരാപ്പുഴ, അസോസിയേറ്റ് ഡയറകടര്‍-ജയരാജ് അമ്പാടി, പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍-ഷിഹാബ് അലി, വസ്ത്രാലങ്കാരം- ഷിബു, ചമയം-ലിബിന്‍, കലാസംവിധാനം-വിനോദ് ജോര്‍ജ്ജ്, പരസ്യകല- അട്രോകാർപെസ് നന്ദിയാട്ട് ഫിലിംസ് മേയ് 30തിന് തീയറ്ററുകളിൽ എത്തും.

Tags:    
News Summary - e valayam movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.