സിനിമക്ക് പറ്റില്ല; അഭിനയം നിർത്തണമെന്ന് പറഞ്ഞു- വെളിപ്പെടുത്തി ദുൽഖർ സൽമാൻ

ജീവിതത്തിൽ കേൾക്കേണ്ടി വന്ന വിമർശനങ്ങളെ കുറിച്ച് ദുൽഖർ സൽമാൻ. തന്റെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രമായ ചുപ് റിവഞ്ച് ഓഫ് ദ ആർട്ടിസ്റ്റിന്റെ പ്രമേഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ചില ആളുകൾ തന്നെ കുറിച്ച് മോശമായി എഴുതിയിട്ടുണ്ടെന്നും അതെല്ലാം വായിക്കേണ്ടി വന്നിട്ടുണ്ടെന്നും ദുൽഖർ അഭിമുഖത്തിൽ വെളിപ്പെടുത്തി

ചിലർ എന്നെ കുറിച്ച് വളരെ മോശമായി എഴുതിയിട്ടുണ്ട്. ഞാൻ സിനിമാ അഭിനയം നിർത്തണമെന്നും അതിന് കൊള്ളാത്തവനാണെന്നും മറ്റും. അതെല്ലാം വളരെ കഠിനമായി തോന്നിയിട്ടുണ്ട്- ദുൽഖർ പറഞ്ഞു.

ദുൽഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണിത്. ആർ. ബൽക്കി സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബർ 23 നാണ് തിയറ്ററുകളിൽ എത്തുന്നത്. റൊമാന്റിക് സൈക്കോളജിക്കൽ ത്രില്ലറായ ചിത്രം വിമര്‍ശനങ്ങള്‍ നേരിട്ട് പോരാടി വളരാന്‍ ശ്രമിക്കുന്ന ഒരു കലാകാരന്റെ ജീവിതമാണ് പറയുന്നത്.

ചിത്രത്തിൽ പൂജ ഭട്ട്, സണ്ണി ഡിയോൾ, ശ്രേയ ധന്വന്തരി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹോപ് പ്രൊഡക്ഷനാണ് ചിത്രം നിർമ്മിക്കുന്നത്.

Tags:    
News Summary - Dulquer Salmaan opens up people have even suggested he should quit movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.