പ്രദീപ് രംഘനാഥൻ നായകനായെത്തിയ അശ്വിൻ മാരിമുത്തുവിന്‍റെ സംവിധാനത്തിലെത്തിയ ചിത്രമാണ് ഡ്രാഗൺ. തമിഴ്നാട്, കേരള ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷൻ നേടി ബ്ലോക്ക്ബസ്റ്റർ ചാർട്ടിൽ ഇടം നേടിയ ചിത്രമാണ് ഡ്രാഗൺ. വമ്പൻ ഹിറ്റായ ചിത്രം നൂറ് കോട് ക്ലബ്ബിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ഡ്രാഗണിന്‍റെ ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കുന്നതിന്‍റെ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ഫെബ്രുവരി 21ന് തിയറ്ററിലെത്തിയ ചിത്രം മാർച്ച് 28ന് ഒ.ടി.ടിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. നെറ്റ്ഫ്ലിക്സാണ് ഡ്രാഗണിന്‍റെ ഒ.ടി.ടി റൈറ്റ്സ് സ്വന്തമാക്കിയത്. തിയറ്റർ റിലീസിൽ ഒരുപാട് ശ്രദ്ധ നേടിയ ചിത്രം ഒടിടിയിലും വമ്പൻ ഹിറ്റാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
'ലവ്' ടുഡേ' എന്ന ചിത്രത്തിന് ശേഷം പ്രദീപ് രംഗനാഥൻ നായകനായി എത്തിയ ഡ്രാഗൺ ഗംഭീര പ്രേക്ഷക നിരൂപക പ്രതികരണമാണ് ആദ്യ ദിനം മുതൽ തന്നെ സ്വന്തമാക്കിയത്. റോം-കോം ജോണറിൽ ഒരുക്കിയ ചിത്രത്തിന് കേരളത്തിലും വലിയ പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്. കേരളത്തിൽ ആദ്യ വാരത്തിൽ പ്രദർശിപ്പിച്ചതിലും കൂടുതൽ സ്ക്രീനുകൾ രണ്ടാം വാരത്തിൽ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. കേരളത്തിൽ ചിത്രം വിതരണം ചെയ്‌തത് എസ് പിക്ചേഴ്‌സ് ത്രൂ ഇ ഫോർ എന്റർടെയ്ൻമെന്റ് ആണ്.
അനുപമ പരമേശ്വരൻ, കയദു ലോഹർ, മിസ്കിൻ, ഗൗതം വാസുദേവ് മേനോൻ, ജോർജ് മരിയൻ, കെ.എസ്. രവികുമാർ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന വേഷങ്ങൾ ചെയ്‌തത്. വിജയ് സിനിമയായ ദി ഗോട്ടിന് ശേഷം എ.ജി.എസ്. എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ കൽപ്പാത്തി എസ്. അഘോരം, കൽപ്പാത്തി എസ്. ഗണേഷ്, കൽപ്പാത്തി എസ്. സുരേഷ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിച്ചത്. നികേത് ബൊമ്മിയാണ് ഛായാഗ്രഹണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.