ഫര്‍ഹാന്‍ അക്തര്‍
മുംബൈ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഡോൺ 3യുടെ ചിത്രീകരണം ഈ വർഷം അവസാനം ആരംഭിക്കാൻ തീരുമാനിച്ചതായി നടനും നിർമാതാവും ചിത്രത്തിന്‍റെ സംവിധായകനുമായ ഫർഹാൻ അക്തർ.
ജനപ്രിയ ആക്ഷൻ സിനിമയുടെ മൂന്നാം ഭാഗത്തിൽ ബോളിവുഡ് താരം രൺവീർ സിങ് പ്രധാന വേഷത്തിൽ എത്തും. 2023 ആഗസ്റ്റിലാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
"കാലതാമസമൊന്നുമില്ല, ഈ വർഷം ഞാൻ 'ഡോൺ 3' ചിത്രീകരണം ആരംഭിക്കും. എനിക്ക് ഒരേ സമയം ഡോൺ 3, ജീ ലെ സരാ എന്നീ രണ്ട് ചിത്രങ്ങൾ ചെയ്യാൻ കഴിയില്ല" -ഫർഹാൻ പറഞ്ഞു.
2006-ൽ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ആദ്യ ഭാഗത്തിലും 2011-ൽ പുറത്തിറങ്ങിയ ഡോൺ 2-ലും ഡോണായി വേഷമിട്ടത് ഷാരൂഖ് ഖാൻ ആയിരുന്നു. 1978ൽ ഇറങ്ങിയ ക്ലാസിക്ക് ഹിറ്റിന്‍റെ റീമേക്കായ ഈ ചിത്രം വമ്പൻ ഹിറ്റായി മാറി. നായിക കഥാപാത്രത്തെ അവതരിപ്പിച്ചത് പ്രിയങ്ക ചോപ്രയാണ്. ഡോൺ 3യിൽ കിയാര അദ്വാനിയാണ് നായികയായി എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.