മലയാളം മിസ്റ്ററി കോമഡി ചിത്രമായ ഡൊമിനിക് ആൻഡ് ലേഡീസ് പഴ്‌സ് ഒ.ടി.ടിയിൽ. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ചിത്രം 2025 ജനുവരി 23-നാണ് തിയേറ്ററുകളിൽ എത്തിയത്. ചിത്രം 2025 മാർച്ച് ഏഴ് മുതൽ ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യും.
2025ലെ മമ്മൂട്ടിയുടെ ആദ്യ റിലീസായിരുന്നു 'ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്‌സ്'. കോമഡിയുടെ മേമ്പൊടിയുമായി എത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് ചിത്രം. ഡിറ്റക്‌ടീവ് ആയിട്ടാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്. ഗൗതം മേനോന്റെ ആദ്യ മലയാള ചിത്രമാണിത്.
മമ്മൂട്ടിയെ കൂടാതെ വൻതാരനിരയാണ് ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്‌സിൽ അണിനിരന്നിരിക്കുന്നത്. ഗോകുൽ സുരേഷ്, സിദ്ദിഖ്, ലെന, ഷൈന്‍ ടോം ചാക്കോ, വിജയ് ബാബു, വിജി വെങ്കടേഷ്, സുഷ്‌മിത ഭട്ട്, വിനീത്, വാഫ ഖതീജ എന്നിവരാണ് മറ്റുതാരങ്ങൾ.
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി ആണ് സിനിമ നിർമിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ ചിത്രമാണിത്. ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിച്ചത്. ഡോക്‌ടര്‍ സൂരജ് രാജന്‍, ഡോക്‌ടര്‍ നീരജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. വിഷ്‌ണു ആർ ദേവ് ആണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ആന്‍റണി എഡിറ്റിങ്ങും ദർബുക ശിവ സംഗീതവും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.