മമ്മൂട്ടി പറഞ്ഞത് കേട്ടാൽ മതിയായിരുന്നു, അദ്ദേഹത്തിന്റെ ദേഷ്യം താൽക്കാലികം; ലിംഗുസ്വാമി

മ്മൂട്ടിയുമായുള്ള പിണക്കത്തെക്കുറിച്ച് തമിഴ് സംവിധായകൻ ലിംഗുസ്വാമി. അന്ന് പ്രശ്നമുണ്ടാകാൻ കാരണം താനാണെന്നും മമ്മൂട്ടിയുടെ വാക്കുകൾ കേൾക്കണമായിരുന്നെന്നും ലിംഗുസ്വാമി അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഭ്രമയുഗത്തിന്റെ ട്രെയിലർ കണ്ടതിന് ശേഷം അദ്ദേഹവുമായി സംസാരിച്ചിരുന്നുവെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

'എന്റെ പിഴവ് കൊണ്ടാണ് അന്ന് മമ്മൂട്ടിയുമായി പ്രശ്നമുണ്ടായത്. ഞാനൊരു നവാഗത സംവിധായകനായതുകൊണ്ട് അദ്ദേഹം ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. നിരവധി സിനിമകളിൽ അഭിനയിച്ച് പരിചയമുള്ള ആളാണ് അദ്ദേഹം. അന്ന് മമ്മൂട്ടിയുടെ വാക്കുകൾ കേൾക്കണമായിരുന്നു കാരണം അദ്ദേഹത്തിന്റെ ദേഷ്യം തൽക്കാലികമായിരുന്നു.

മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ ട്രെയിലർ കണ്ടതിന് ശേഷം അദ്ദേഹവുമായി സംസാരിച്ചിരുന്നു.കാതൽ: ദി കോർ പോലുള്ള സിനിമ മറ്റാർക്കാണ് ചെയ്യാൻ കഴിയുക എന്ന് ഞാൻ ചോദിച്ചപ്പോൾ. 'ആര് അവിടെ സിനിമ ചെയ്യും? ആരെങ്കിലുമുണ്ടോ?'’ എന്നായിരുന്നു തിരിച്ച് ചോദിച്ചത്. അവിടെ അത് ആരെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് മമ്മൂട്ടി മാത്രമാണ്' -ലിംഗുസ്വാമി പറഞ്ഞു.

2001-ൽ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും ലിംഗുസ്വാമിയും ആദ്യമായി ഒന്നിച്ചത്. സംവിധായകനായുള്ള ലിംഗുസ്വാമിയുടെ ആദ്യ ചിത്രമായിരുന്നു ഇത്. മമ്മൂട്ടിക്കൊപ്പം മുരളി, അബ്ബാസ്, ദേവയാനി, രംഭ, സ്നേഹ, ഡൽഹി ഗണേഷ്, ശ്രീവിദ്യ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Tags:    
News Summary - Director Lingusamy opens up about Issue With Mammootty In Aanandham Movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.