തരംഗം തീര്‍ക്കാന്‍ വീണ്ടും ദിനോസർ: ''ജുറാസിക് വേള്‍ഡ്: ഡൊമിനിയന്‍'' ജൂൺ 10-ന്

ജൂൺ 10ന് തിയറ്ററുകളിൽ എത്തുന്ന ജുറാസിക് വേൾഡ് സീരിസിലെ അവസാന ചിത്രമായ ജുറാസിക് വേൾഡ് ‍ഡൊമിനിയന്റെ അഡ്വാൻസ് ബുക്കിംഗ് സെലെക്ടഡ് സിറ്റികളിൽ ആരംഭിച്ചു.. 3D , IMAX 3D , 4DX & 2D എന്നിങ്ങനെ എത്തുന്ന ചിത്രം ഇംഗ്ലീഷ് , ഹിന്ദി , തമിഴ് , തെലുഗ് എന്നീ ഭാക്ഷകളിൽ ആയിട്ടാണ് പുറത്തിറങ്ങുക..

ക്രിസ് പാറ്റ്, ബ്രൈസ് ഡല്ലാസ്, ലോറ ഡേൺ, സാം നീൽ, ജെഫ് ഗോൾഡ്ബ്ലം, ഡാനിയെല്ല, ഇസബെല്ല സെർമൻ, ജസ്റ്റിസ് സ്മിത്ത്, ഒമർ സൈ, ബി.ഡി. വോങ് തുടങ്ങിയവർ തന്നെയാണ് ഈ ചിത്രത്തിലും അണിനിരക്കുന്നത്. ജുറാസിക് വേൾഡ് ഒരുക്കിയ കോളിൻ ട്രെവറോ ആണ് ഡൊമിനിയൻ സംവിധാനം ചെയ്യുന്നത്. 2018ൽ റിലീസ് ചെയ്ത ജുറാസിക് വേൾഡ് ഫാളെൻ കിങ്ഡം എന്ന സിനിമയുടെ തുടർച്ചയായാണ് ഈ ചിത്രം വരുന്നത്. കൃത്രിമമായി നിർമ്മിച്ച ഡൈനോസേർസ് മനുഷ്യവാസമുള്ള സ്ഥലത്തേക്ക് രക്ഷപ്പെടുന്നിടത്തായിരുന്നു ഫാളെൻ കിങ്ഡം അവസാനിക്കുന്നത്. പിന്നീട് എന്ത് സംഭവിക്കും എന്നതാണ് ഡൊമിനിയൻ പറയുന്നത്.

2018ൽ റിലീസ് ചെയ്ത ജുറാസിക് വേൾഡ് ഫാളെൻ കിങ്ഡം എന്ന സിനിമയുടെ തുടർച്ചയായാണ് ഈ ചിത്രം വരുന്നത്. കൃത്രിമമായി നിർമിച്ച ഡൈനോസേർസ് മനുഷ്യവാസമുള്ള സ്ഥലത്തേക്ക് രക്ഷപ്പെടുന്നിടത്തായിരുന്നു ഫാളെൻ കിങ്ഡം അവസാനിക്കുന്നത്. പിന്നീട് എന്ത് സംഭവിക്കും എന്നതാണ് ഡൊമിനിയൻ പറയുന്നത്. പി ആർ ഒ-എ എസ് ദിനേശ്,ശബരി.

Tags:    
News Summary - Dinosaur to make waves again: '' Jurassic World: Dominion '' on June 10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.