മുംബൈ: മരുമകൾ താന്യ കാക്ഡെയുടെ മരണത്തിൽ വൈകാരിക കുറിപ്പുമായി ദിയ മിർസയും കുടുംബവും. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്ന വാഹനാപകടത്തിലാണ് താന്യ മരിച്ചത്. തുടർന്ന് ഇൻസ്റ്റഗ്രാമിലായിരുന്നു ദിയ മിർസയുടെ കുറിപ്പ്. തന്റെ മരുമകളുടെ മരണകാരണമോ മറ്റ് വിവരങ്ങളോ പങ്കുവെക്കാതെയായിരുന്നു ദിയയുടെ കുറിപ്പ്.
'എന്റെ മരുമകൾ, എന്റെ കുട്ടി, പ്രിയപ്പെട്ടവൾ അവൾ വെളിച്ചത്തിലേക്ക് പോയി. നീ എവിടെയാണെങ്കിലും അവിടെ നീ ശാന്തിയും സ്നേഹവും കണ്ടെത്തട്ടെ. നീ ഞങ്ങളിൽ എപ്പോഴും പുഞ്ചിരി കൊണ്ടു വന്നു. നൃത്തവും പാട്ടും കൊണ്ട് നീ കൂടുതൽ പുഞ്ചരി ഉണ്ടാക്കട്ടെയെന്നും' ദിയ മിർസ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
നാല് സുഹൃത്തുക്കളോടൊപ്പം ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും മടങ്ങുംവഴിയാണ് താന്യയുടെ കാർ അപകടത്തിൽപ്പെട്ടത്. കാർ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. താന്യയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോൺഗ്രസ് പാർട്ടി നേതാവ് മുഹമ്മദ് ഫിറോസിന്റെ മകളാണ് താന്യ ഖാൻ. ബ്യൂട്ടിഷ്യനായാണ് താന്യ ഖാൻ ജോലി ചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.