സ്‌ഫോടനത്തിൽ നിന്ന് രക്ഷപ്പെട്ടത് രണ്ട് മിനിറ്റിന്റെ വ്യത്യാസത്തിൽ -ധര്‍മജന്‍

 വാരപ്പുഴ മുട്ടിനകത്ത് പടക്ക നിർമാണശാലയിലെ സ്ഫോടനത്തിൽ നിന്ന് രക്ഷപ്പെട്ടത് മിനിറ്റുകളുടെ വ്യത്യാസത്തിലെന്ന് നടൻ ധർമജൻ ബോൾഗാട്ടി. പടക്ക നിർമാണശാല നടത്തിപ്പുക്കാരന്റെ സഹോദരനെ തേടിയാണ് അവിടെ എത്തിയത്. ഞങ്ങൾ സംസാരിച്ചു മടങ്ങി ഏതാനും മിനിറ്റുകൾക്കകമായിരുന്നു സ്ഫോടനം നടന്നതെന്നും ധർമജൻ മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട്ടേക്ക് മാറാൻ ഇരുന്ന സമയത്താണ് വലിയ ദുരന്തമുണ്ടായതെന്നും നടൻ വ്യക്തമാക്കി.

ഞങ്ങൾ എപ്പോഴും ഇരുന്നു വർത്താനം പറയുന്ന വീടാണ് തകർന്ന് തരിപ്പണമായത്. രണ്ട് മിനിറ്റിന്റെ വ്യത്യാസത്തിലാണ് ഞാൻ രക്ഷപ്പെട്ടത്.എന്റെ അടുത്ത സുഹൃത്തിന്റെ ചേട്ടനും അനിയനും ചേർന്നു നടത്തുന്ന കടയാണ്. ഇവിടെയുള്ള എല്ലാ വെടിക്കെട്ടുകളും നടത്തുന്നത് ഇവരാണ്. ലൈസൻസൊക്കെയുണ്ട്. പക്ഷെ ഒരു ഇടുങ്ങിയ സ്ഥലത്താണ് കട പ്രവർത്തിച്ചിരുന്നത്. ഇതാണ് പ്രശ്നമായത്. അവർ പാലക്കാട്ടേക്ക് മാറാൻ ഇരുന്ന സമയത്തായിരുന്നു ദുരന്തം- ധർമജൻ പറഞ്ഞു.

Tags:    
News Summary - Dharmajan About varappuzha explossion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.