ദേവദാസ് മുതൽ ജോധാ അക്ബർ വരെ: 12 ഇന്ത്യൻ സിനിമകൾ പ്രദർശിപ്പിക്കാനൊരുങ്ങി ലോസ് അഞ്ചേഴ്‌സിലെ 'ദി അക്കാദമി മ്യൂസിയം'

അമേരിക്കയിലെ 'ദി അക്കാദമി മ്യൂസിയം ഓഫ് മോഷൻ പിക്ചേഴ്സ്', കാലെയ്‌ഡോസ്കോപ്പി ഓഫ് ഇന്ത്യൻ സിനിമ വിഭാഗത്തിൽ 12 സിനിമകൾ പ്രദർശിപ്പിക്കും. മാർച്ച് 7 മുതൽ ഏപ്രിൽ 19 വരെയാണ് പ്രദർശനം. ഇന്ത്യൻ സിനിമയുടെ സംസ്കാരം, കഥപറച്ചിൽ, നിർമ്മാണ ശൈലി മുതലായ മൂല്യങ്ങൾ ഉയർത്തി പിടിച്ചാണ് സിനിമകൾ പ്രദർശിപ്പിക്കുന്നത്.

പ്രദർശന പട്ടിക

  • മാർച്ച് 7, വെള്ളി - മദർ ഇന്ത്യ (ഹിന്ദി, 1957) - സംവിധാനം, മെഹ്ബൂബ് ഖാൻ
  • മാർച്ച് 10, തിങ്കൾ - മന്തൻ (ഹിന്ദി, 1976) - സംവിധാനം, ശ്യാം ബെനഗൽ
  • മാർച്ച് 10, തിങ്കൾ - അമർ അക്ബർ ആന്റണി (ഹിന്ദി, 1977) - സംവിധാനം, മൻമോഹൻ ദേശായ്
  • മാർച്ച് 11, ചൊവ്വ - ഇഷാനോ (മണിപ്പൂരി, 1990) - സംവിധാനം, അരിബം ശ്യം ശർമ്മ
  • മാർച്ച് 14, വെള്ളി - കുമ്മാട്ടി (മലയാളം,1979) - സംവിധാനം, അരവിന്ദൻ ഗോവിന്ദൻ
  • മാർച്ച് 18, ചൊവ്വ - മിർച് മസാല (ഹിന്ദി, 1987) - സംവിധാനം, കേതൻ മെഹ്ത
  • മാർച്ച് 22, ശനി - ദേവദാസ് (ഹിന്ദി, 2002) - സംവിധാനം സഞ്ജയ് ലീല ബാൻസാലി
  • മാർച്ച് 20, ഞായർ – ദിൽവാലെ ദുൽഹാനിയ ലെ ജായേങ്കെ (ഹിന്ദി, 1995) - സംവിധാനം, ആദിത്യ ചോപ്ര
  • മാർച്ച് 31, തിങ്കൾ - ജോധാ അക്ബർ (ഹിന്ദി, 2008) - സംവിധാനം, അശുതോഷ് ഗൗറിക്കർ
  • ഏപ്രിൽ 5, ശനി - കാഞ്ചൻജംഗ (ബംഗാളി, 1962) - സംവിധാനം, സത്യജിത് റേ
  • ഏപ്രിൽ 8, ചൊവ്വ - മായാ ദർപ്പൻ (ഹിന്ദി, 1972) - സംവിധാനം, കുമാർ ശഹാനി
  • ഏപ്രിൽ 19, ഞായർ - ഇരുവർ (തമിഴ്, 1997) - സംവിധാനം, മണി രത്‌നം
Tags:    
News Summary - From Devdas to Jodha Akbar: 'The Academy Museum' in Los Angeles to screen 12 Indian films

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.