കാൽപ്പന്ത് കളിയുടെ ആവേശത്തിലാണ് ലോക ജനത. നവംബർ 20 ന് ആരംഭിച്ച മത്സരങ്ങൾ അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് തിരശീല വീഴുമ്പോൾ കളിയുടെ ആവേശവും വർധിച്ചിട്ടുണ്ട്. എട്ട് ടീമുകളാണ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിനായി കളത്തിലിറങ്ങുന്നത്.
ലോകം ഉറ്റുനോക്കുന്ന ഫുട്ബാൾ വേദിയിൽ ഒരു അഭിമാന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ഡിസംബർ 18ന് നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനലിൽ ട്രോഫി അനാവരണം ചെയ്യുന്നത് നടി ദീപിക പദുകോൺ ആണെന്നാണ് പുറത്ത് പ്രചരിക്കുന്ന റിപ്പോർട്ട്. ഇതിനായി നടി ഉടൻ തന്നെ ഖത്തറിലേക്ക് പറക്കുമെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം ഫിഫ ലോകകപ്പ് ട്രോഫി അനാവരണം ചെയ്യുന്നത്.
കഴിഞ്ഞയാഴ്ച ഖത്തറിൽ നടന്ന ഫിഫ ഫാൻ ഫെസ്റ്റ് പരിപാടിയിലെ നടി നോറ ഫത്തേഹിയുടെ ഡാൻസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'ലൈറ്റ് ദി സ്‌കൈ' എന്ന ലോകകപ്പ് ഗാനത്തിനാണ് നടി ചുവടുവെച്ചത്. നടിയെ പ്രശംസിച്ച് നിരവധി പേർ രംഗത്ത് എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.