ഗോലിയാത്തിനെ വീഴ്ത്തിയ ദാവീദിന്റെ കഥ; പെപ്പെയുടെ 'ദാവീദ്' ഇനി ഒ.ടി.ടിയിലേക്ക്

ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത് ആന്റണി വർഗീസ് നായകനായെത്തിയ ചിത്രം ദാവീദ് ഒ.ടി.ടിയിലേക്ക്. ഏപ്രിൽ 18 മുതൽ സീ 5ലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഈ വർഷം ഫെബ്രുവരി 14 നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. ഒറ്റ കല്ലിൽ ഗോലിയാത്തിനെ വീഴ്ത്തിയ ദാവീദിന്റെ കഥയിൽ നിന്നാണ് ‘ദാവീദ്’ എന്ന സിനിമയുടെ ആരംഭം.

പ്രഫഷനൽ ബോക്സർ ആയാണ് ചിത്രത്തിൽ പെപ്പെ എത്തുന്നത്. ആഷിക്ക് അബു എന്നാണ് പെപ്പെയുടെ കഥാപാത്രത്തിന്റെ പേര്. മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനു ശേഷം ജോൺ ആൻഡ് മേരി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ അച്ചു ബേബി ജോൺ നിര്‍മിക്കുന്ന ചിത്രമാണ് ദാവീദ്. ഗോവിന്ദ് വിഷ്ണുവും ദീപുരാജീവുമാണ് ചിത്രത്തിന്റെ തിരക്കഥ. സെഞ്ച്വറി മാക്‌സ്, ജോണ്‍ ആൻഡ് മേരി പ്രൊഡക്‌ഷന്‍സ്, പനോരമ സ്റ്റുഡിയോസ്, എബി എബ്രഹാം, ടോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

ആക്ഷൻ രംഗങ്ങൾക്കും, തമാശകൾക്കും ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ടാണ് ഗോവിന്ദ് വിഷ്ണു ദാവീദ് ഒരുക്കിയിരിക്കുന്നത്. ആൻറണി വർഗീസ് ,മോ ഇസ്മയിൽ എന്നിവരെ കൂടാതെ വിജയരാഘവൻ, ലിജോ മോൾ, സൈജു കുറുപ്പ്, അജു വർഗീസ്‌, ജെസ് കുക്കു, കിച്ചു ടെല്ലസ്, വിനീത് തട്ടിൽ, അച്ചു ബേബി ജോൺ, അന്ന രാജൻ എന്നിങ്ങനെ വലിയ താരനിര സിനിമയിലുണ്ട്.  

Tags:    
News Summary - David' is now on OTT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.