ലോസ് ആഞ്ജൽസ്: വിഖ്യാത ചലച്ചിത്ര സംവിധായകൻ വുൾഫ്ഗാങ് പീറ്റേഴ്സൻ ( 81) അന്തരിച്ചു. ലോസ് ആഞ്ജൽസിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. പാൻക്രിയാസിന് അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു.
1982 ൽ പുറത്ത് ഇറങ്ങിയ ദസ് ബൂട്ട് എന്ന ചിത്രത്തിലൂടെയാണ് വുൾഫ്ഗാങ് പീറ്റേഴ്സൻ ഹോളിവുഡിൽ ശ്രദ്ധിക്കപ്പെടുന്നത്. രണ്ടാംലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ജർമൻ നാവിക കപ്പലിൽ അകപ്പെട്ടുപോയവരുടെ കഥയായിരുന്നു ചിത്രത്തിന്റെ പ്രമേയം.
ചിത്രത്തിന് ശേഷം ഹോളിവുഡിൽ വ്യത്യസ്ത പ്രമേയമുള്ള നിരവധി ചിത്രങ്ങൾ ഇദ്ദേഹം ഒരുക്കി. ഇന്‍ ദ ലൈന്‍ ഓഫ് ഫയര്‍, എയര്‍ ഫോഴ്സ് വണ്‍, ഔട്ട് ബ്രേക്ക്, ബ്രാഡ്, ട്രോയ് എന്നിവയാണ് വുൾഫ്ഗാങിന്റെ പ്രധാനപ്പെട്ട ചിത്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.