'കോവിഡ്​ കാലത്ത്​ ആളുകൾക്ക്​ ഉപകാരപ്പെടട്ടെ'; സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എൻ.ജി.ഒകൾക്ക്​ നൽകി ജോൺ എബ്രഹാം

കോവിഡി​െൻറ രണ്ടാം തരംഗം ഭീതി പടർത്തി വ്യാപിക്കവേ, വിവിധ സംസ്ഥാനങ്ങളിലായി ആളുകൾ ബെഡുകളും ഒാക്​സിജനും കിട്ടാതെ വലയുകയാണ്​. സമൂഹ മാധ്യമങ്ങളിൽ സഹായമഭ്യർഥിച്ചുകൊണ്ട്​ നിരവധിയാളുകളാണ്​ എത്തുന്നത്​. എന്നാൽ, പലതും അധികൃതരിലേക്കോ സഹായിക്കാൻ ആഗ്രഹിക്കുന്നവരിലേക്കോ, എത്തുനില്ല എന്നതാണ്​ വാസ്​തവം. സഹായങ്ങൾ ലഭിച്ച സോഷ്യൽ മീഡിയ പോസ്റ്റുകൾ വീണ്ടും ഷെയർ ചെയ്​ത്​ പോകുന്ന പ്രതിസന്ധിയും നിലനിൽക്കുന്നുണ്ട്​. ഇൗ സാഹചര്യത്തിൽ ലക്ഷക്കണക്കിന് ലൈക്കുകളും​ ഫോളോവേഴ്​സുമുള്ള ചില സമൂഹ മാധ്യമ പേജുകൾ അതി​െൻറ ഉടമസ്ഥർ ആധികാരികമായ കോവിഡ്​ വിവരങ്ങൾ പങ്കുവെക്കാനും സഹായങ്ങൾ എത്തിക്കാനുമായി വിട്ടുനൽകുന്നുണ്ട്​.

നടൻ ജോൺ എബ്രഹാമും ത​െൻറ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കോവിഡ്​ മഹാമാരിയിൽ വലയുന്ന ജനങ്ങളെ സഹായിക്കാനായി വിട്ടുനൽകിയിരിക്കുകയാണ്​. താരം തന്നെയാണ് പ്രസ്​താവനയിലൂടെ​ പേജുകൾ രാജ്യമെമ്പാടുമുള്ള എൻ.ജി.ഒകൾക്ക്​ വിട്ടുനൽകുകയാണെന്ന്​ പ്രഖ്യാപിച്ചത്​. ത​െൻറ പേജുകളിലൂടെ എൻ.ജി.ഒകൾക്ക്​ രോഗികളുമായി ബന്ധപ്പെടാമെന്നും അതിലൂടെ അവർക്ക്​ അവശ്യ സാധനങ്ങളും മറ്റ്​ സഹായങ്ങളും എത്തിക്കാമെന്നും താരം പറയുന്നു.

"ഒരു രാജ്യം എന്ന നിലയിൽ ഞങ്ങൾ വളരെ ഭീകരമായ അവസ്ഥയാണ് അനുഭവിക്കുന്നത്. കടന്നുപോകുന്ന ഓരോ മിനിറ്റിലും ഓക്സിജൻ, ഐസിയു ബെഡ്, വാക്സിൻ, ചിലപ്പോൾ ഭക്ഷണം എന്നിവപോലും ലഭിക്കാത്ത ഒരുപാട്​ ആളുകൾ ഉണ്ട്. എന്നിരുന്നാലും, ഈ വേദനയുടെ നാളുകൾ ആളുകളെ ഒരുമിപ്പിക്കാനും പരസ്പരം പിന്തുണയ്ക്കാനും ഒരു മാറ്റം വരുത്താനും ആവശ്യങ്ങൾ നിറവേറ്റാനും സഹായിച്ചിട്ടുണ്ട്''. ഇന്ന് മുതൽ, ത​െൻറ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ രാജ്യമെമ്പാടുമുള്ള എൻ‌ജി‌ഒകൾക്ക് കൈമാറുമെന്നും, ഇനിമുതൽ ത​െൻറ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പോസ്റ്റ്​ ചെയ്യുന്ന എല്ലാ ഉള്ളടക്കങ്ങളും രോഗബാധിതരുമായി ബന്ധപ്പെടുന്നതിനും അവർക്ക്​ സഹായങ്ങൾ എത്തിക്കുന്നതിനും വേണ്ടിയുള്ളതായിരിക്കുമെന്നും ജോൺ എബ്രഹാം പറഞ്ഞു.



Tags:    
News Summary - covid crisis John Abraham Hands Over His Social Media Accounts To NGOs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.