തിയേറ്ററുകളില്‍ യുവാക്കളെയും കുടുംബപ്രേക്ഷകരെയും ആകര്‍ഷിച്ച ‘ബ്രൊമാന്‍സ്’ ഒടിടിയിലേക്ക്. അര്‍ജുന്‍ അശോകന്‍, മാത്യു തോമസ്, മഹിമ നമ്പ്യാര്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം മെയ് 1 മുതല്‍ സോണി ലിവിലൂടെ കാണാം. തമിഴ്, തെലുഗു, കന്നഡ ഭാഷകളിലും ചിത്രമെത്തും.
പ്രണയദിനമായ ഫെബ്രുവരി 14നാണ് ചിത്രം തിയേറ്ററുകളിലെത്തിയിരുന്നത്. ജോ ആന്‍ഡ് ജോ, 18 എന്നീ സിനിമകള്‍ക്ക് ശേഷം അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്ത ചിത്രം, എട്ടു കോടി ബജറ്റിലാണ് ഒരുക്കിയത്. കലാഭവന്‍ ഷാജോണ്‍, ശ്യാം മോഹന്‍ തുടങ്ങിയവരും വേഷമിട്ടിട്ടുണ്ട്.
ആഷിഖ് ഉസ്മാനാണ് നിര്‍മ്മാണം. ഗോവിന്ദ് വസന്തയാണ് സംഗീതം നിര്‍വഹിച്ചത്. സുഹൈല്‍ കോയയുടേതാണ് വരികള്‍. അരുണ്‍ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യന്‍, രവീഷ്‌നാഥ് എന്നിവര്‍ ചേര്‍ന്നാണ് രചന. ഛായാഗ്രഹണം - അഖില്‍ ജോര്‍ജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.