Posted On
date_range Updated On
date_range ജാവേദ് അക്തർ നൽകിയ മാനനഷ്ടക്കേസ് തള്ളണമെന്ന കങ്കണയുടെ ഹരജി കോടതി തള്ളി
മുംബൈ: ഗാനരചയിതാവ് ജാവേദ് അക്തർ നൽകിയ മാനനഷ്ടക്കേസ് തള്ളണമെന്ന നടി കങ്കണ റണാവത്തിന്‍റെ ഹരജി മുംബൈ ഹൈകോടതി തള്ളി. കഴിഞ്ഞ നവംബറിൽ അർണാബ് ഗോസ്വാമിക്ക് നൽകിയ അഭിമുഖത്തിൽ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ജാവേദ് അക്തർ കങ്കണക്കെതിരെ പരാതി നൽകുകയായിരുന്നു.
കേസിൽ അന്ധേരി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ നടപടിക്രമങ്ങൾ പുരോഗമിക്കവെയാണ് കേസ് തള്ളണമെന്ന ആവശ്യവുമായി കങ്കണ ഹൈകോടതിയെ സമീപിച്ചത്. എന്നാൽ ഹൈകോടതി കങ്കണയുടെ ഹരജി തള്ളുകയായിരുന്നു.
ജാവേദ് അക്തർ നൽകിയ കേസിൽ 2020ൽ തന്നെ മജിസ്ട്രേറ്റ് കോടതി പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഫെബ്രുവരിയിൽ തുടർനടപടികൾക്കായി നടിയെ കോടതി വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.