വില്ലനായി മമ്മൂട്ടി, അണിയറയിൽ ഒരുങ്ങുന്നത് ഹൊറർ ചിത്രം

രു ഇടവേളക്ക് ശേഷം മമ്മൂട്ടി വീണ്ടും വില്ലനാവുന്നു. ഭൂതകാലം എന്ന ചിത്രത്തിന്റെ സംവിധായകൻ രാഹുൽ സദാശിവനാണ് ചിത്രം  ഒരുക്കുന്നത്. ഹൊറർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ അർജുൻ അശോകനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തിനായി 30 ദിവസത്തെ ഡേറ്റാണ് മമ്മൂട്ടി നൽകിയിരിക്കുന്നത്. തമിഴ് ചിത്രം ‘വിക്രം വേദ’യുടെ നിർമാതാക്കളായ വൈ നോട്ട് സ്റ്റുഡിയോസാണ് ഈ ചിത്രം നിർമിക്കുന്നത്.  ഇവരുടെ ആദ്യത്തെ മലയാള ചിത്രമാണ്.ആ​ഗസ്റ്റ് 15-ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. സിനിമയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല.

പടയോട്ടം, ഇനിയെങ്കിലും, വിധേയൻ, പലേരി മാണിക്യം, പുഴു തുടങ്ങിയ ചിത്രങ്ങളിൽ  മമ്മൂട്ടി നെഗറ്റിവ് ഷെയ്ഡുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Tags:    
News Summary - Bhoothakaalam movie Director Next With Mammootty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.