ഷാറൂഖ് ഖാ​െൻറ പത്താനിൽ ആശങ്കയുണ്ടോ; അജയ് ദേവ്ഗണിന്റെ മറുപടി

ഷാറൂഖ് ഖാൻ ചിത്രമായ പത്താൻ ബോളിവുഡിൽ വലിയ ചലനമാണ് സൃഷ്ടിച്ചിരിക്കുന്നത്. ജനുവരി 25 ന്  റിലീസ് ചെയ്ത ചിത്രം മാസങ്ങൾക്ക് ശേഷവും  പ്രദർശനം തുടരുകയാണ്. പത്താന് ശേഷം തിയറ്ററുകളിൽ എത്തിയ  ബോളിവുഡ് ചിത്രങ്ങളെല്ലാം ബോക്സോഫീസിൽ നിലംപതിച്ചിരുന്നു. നടൻ അക്ഷയ് കുമാറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമാവുകയാണ് ഫെബ്രുവരി 24 ന് പുറത്ത് ഇറങ്ങിയ സെൽഫി.

ഷാറൂഖ് ഖാൻ ചിത്രം തിയറ്ററുകളിൽ മികച്ച കളക്ഷൻ നേടി മുന്നേറുമ്പോൾ അജയ് ദേവ്ഗൺ ചിത്രം ഭോലാ പ്രദർശനത്തിനൊരുങ്ങുകയാണ്. പത്താനെ കുറിച്ചോർത്ത് യാതൊരു ആശങ്കയുമില്ലെന്ന് പറയുകയാണ് നടൻ. ഭോലായുടെ ട്രെയിലർ ലോഞ്ചിലാണ് ഇക്കാര്യം പറഞ്ഞത്. ഇപ്പോൾ സിനിമയുടെ റിലീസിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നു നടൻ വ്യക്തമാക്കി.

പത്താന്റെ ബോക്സോഫീസ് കളക്ഷനെ കുറിച്ചോർത്ത് ആശങ്കയുണ്ടോ എന്ന ചോദ്യത്തിനായിരുന്നു നടന്റെ പ്രതികരണം.

'ഞാനിപ്പോൾ സിനിമയുടെ റിലീസിനെ കുറിച്ച് ചിന്തിക്കുന്നില്ല. ഇപ്പോഴുള്ള ശ്രദ്ധമുഴുവൻ മികച്ച നിലവാരത്തോടെ സിനിമ പൂർത്തിയാക്കുന്നതിലാണ്. പോസ്റ്റ് -പ്രൊഡക്ഷൻ ജോലികൾ അവസാനിച്ചിട്ടില്ല. ശേഷിക്കുന്ന ചെറിയ ജോലികൾ പൂർത്തിയാക്കുകയാണ്. എപ്പോഴാണ് സിനിമയുടെ റിലീസിനെ കുറിച്ച് ചിന്തിച്ച് തുടങ്ങുന്നതെന്ന് അറിയില്ല- അജയ് ദേവ്ഗൺ പറഞ്ഞു.

ഈ വർഷം നമുക്ക് പത്താനുണ്ട്. ബോക്സോഫീസിൽ ചരിത്ര നേട്ടം സ്വന്തമാക്കാൻ ചിത്രത്തിനായി. ഭോലാ മികച്ച വിജയം നേടുമെന്നാണ് പ്രതീക്ഷ,- നടൻ കൂട്ടിച്ചേർത്തു.

2019 ൽ പുറത്ത് ഇറങ്ങിയ കൈതിയുടെ ഹിന്ദി റീമേക്കാണ് ഭോലാ. ദൃശ്യം 2ന്റെ വൻ വിജയത്തിന് ശേഷം പുറത്തു വരുന്ന അജയ് ദേവ്ഗൺ ചിത്രമാണിത്. തബുവാണ് ചിത്രത്തിലെ നായിക. അജയ് ദേവ്‍ഗണ്‍ സംവിധാനം ചെയ്യുന്ന ചിത്രം ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, ഡ്രീം വാരിയേഴ്‍സ് പിക്ചേഴ്സ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ആഗസ്റ്റ് 30ന് തിയറ്ററുകളിൽ എത്തുമെന്നാണ് വിവരം.

Tags:    
News Summary - Ahead of Bholaa release, Ajay Devgn DECODES Pathaan success: Fabulous, historic business

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.